Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅജയ്കൃഷ്ണ സോഫ്റ്റ്...

അജയ്കൃഷ്ണ സോഫ്റ്റ് വെയർ എൻജിനീയറാണ്, കൃഷിയിടത്തിൽ ട്രാക്ടർ ഡ്രൈവറും

text_fields
bookmark_border
ajaykrishna
cancel
camera_alt

പു​തു​താ​യി വാ​ങ്ങി​യ ട്രാ​ക്ട​റി​നു മു​ന്നി​ൽ അ​ജ​യ് കൃ​ഷ്ണ

താ​മ​ര​ശ്ശേ​രി: സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ യു​വ​ക​ർ​ഷ​ക​ൻ ട്രാ​ക്ട​റു​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​ന്നു. കൃ​ഷി​യി​ൽ അ​തീ​വ ത​ൽ​പ​ര​നും ബംഗളൂരു സ്വ​കാ​ര്യ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​യി​ലെ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ പ​ര​പ്പ​ൻ​പൊ​യി​ൽ ചെ​റു​വ​ല​ത്ത് ശ്രീ​പ​ത്മം വീ​ട്ടി​ൽ അ​ജ​യ് കൃ​ഷ്ണ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ക്കാ​ല​മാ​യി ക​മ്പ​നി ജോ​ലി​ക്കൊ​പ്പം ക​തി​ർ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ലെ സ​ജീ​വ അം​ഗം കൂ​ടി​യാ​ണ്.

ചാ​ക്കാ​ത്ത് വ​യ​ലി​ൽ ര​ണ്ടേ​ക്ക​ർ ത​രി​ശു​നി​ല​ത്തെ നെ​ൽ​കൃ​ഷി കൂ​ട്ടാ​യ്മ വി​ജ​യി​ച്ച​തോ​ടെ നി​ല​മൊ​രു​ക്കാ​ൻ ട്രാ​ക്ട​ർ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ട്രാ​ക്ട​ർ സ്വ​ന്ത​മാ​ക്കു​ന്ന ചി​ന്ത​യി​ലേ​ക്ക് അ​ജ​യ് കൃ​ഷ്ണ​യെ ന​യി​ച്ച​ത്. സ​ർ​ക്കാ​റി​ന്റെ സ​ബ്സി​ഡി പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​തു പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. റോ​ട്ടേ​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് വ​യ​ലും, ക​ര​യും പൊ​ടി​മ​ണ്ണാ​ക്കി നി​ര​പ്പാ​ക്കാ​നും, ക​ൾ​ട്ടി​വേ​റ്റ​ർ (ക​ല​പ്പ ) ഘ​ടി​പ്പി​ച്ച് ഉ​ഴു​തു​മ​റി​ക്കാ​നു​മു​ള്ള യ​ന്ത്ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം വാ​ങ്ങി​ച്ചു.

നാ​ട്ടി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ വ​യ​ൽ കൃ​ഷി​ക്ക് നി​ല​മൊ​രു​ക്കു​ന്ന​തി​നു​പു​റ​മെ മി​ത​മാ​യ നി​ര​ക്കി​ൽ മ​റ്റു ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും, സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ല​മൊ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ഹൈ​ടെ​ക് സാ​ധ്യ​ത​ക​ൾ കാ​ർ​ഷി​ക​രം​ഗ​ത്ത് പ്ര​യോ​ഗി​ക്കു​ക​യും യു​വ​ത​ല​മു​റ​ക്ക് കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ളെ മ​ന​സ്സി​ലാ​ക്കി ന​ൽ​കു​ക​യെ​ന്ന​തും ത​ന്റെ ല​ക്ഷ്യ​മാ​ണെ​ന്നാ​ണ് അ​ജ​യ് പ​റ​യു​ന്ന​ത്.

ചാ​ക്കാ​ത്ത് വ​യ​ലി​ൽ ട്രാ​ക്ട​റി​ന്റെ ക​ന്നി​പ്പൂ​ട്ടി​ന് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്കൊ​പ്പം കൃ​ഷി​ഭ​വ​ന്റെ​യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും, പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും, ക​തി​ർ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ സ​ന്നി​ഹി​ത​രാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ ക​ന്നി​പ്പൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി. അ​ബ്ദു​ൽ അ​സീ​സ്, കൃ​ഷി ഓ​ഫി​സ​ർ എം.​എം. സ​ബീ​ന, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് തേ​വ​ള്ളി, രാ​ധാ​കൃ​ഷ്ണ​ൻ ചെ​മ്പ്ര, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storysoftware engineerajaykrishna
News Summary - Ajaykrishna is a software engineer and a tractor driver in the farm
Next Story