അഹമ്മദ് സക്കരിയ ഫൈസൽ മികച്ച അയൺമാൻ
text_fieldsഅഹമ്മദ് സക്കരിയ ഫൈസൽ
കോഴിക്കോട്: സ്വിറ്റ്സർലൻഡിൽ നടന്ന അയൺമാൻ 70.3 ട്രയാത്തിലോൺ മത്സരത്തിൽ കോഴിക്കോട്ട് വേരുകളുള്ള അത്ലറ്റ് അഹമ്മദ് സക്കരിയ ഫൈസലിന് മികച്ച നേട്ടം.
ലോക ട്രയാത്തിലോൺ കോർപറേഷൻ (ഡബ്ല്യൂ.ടി.സി) സ്വിറ്റ്സർലൻഡിലെ റാപ്പെർ സ്വിൽ-ജോനയിൽ സംഘടിപ്പിച്ച 113 കിലോമീറ്റർ (70.3 മൈൽ) താണ്ടുന്ന മത്സരം 1.2 മൈൽ നീന്തൽ, 56 മൈൽ സൈക്കിൾ സവാരി, 13.1 മൈൽ ഓട്ടം എന്നിവ ഉൾപ്പെട്ടതാണ്. 6.22 മണിക്കൂർ കൊണ്ട് ലക്ഷ്യം കണ്ടത് ഈ മേഖലയിൽ മികച്ച സമയമായാണ് വിലയിരുത്തുന്നത്.
മൂവായിരത്തോളം പേർ പങ്കെടുത്ത മത്സരത്തിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു അഹമ്മദ് സക്കരിയ ഫൈസൽ. ആറ് മാസത്തെ കഠിന പരിശീലനം നടത്തിയാണ് നേട്ടംകൊയ്തത്. വ്യവസായ സംരംഭകരായ ഫൈസൽ കോട്ടിക്കൊള്ളോൻ, ഷബാന ഫൈസൽ ദമ്പതികളുടെ മകനാണ്.
ലണ്ടൻ സറെ സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ അഹമ്മദ് സക്കരിയ ഫൈസൽ ഇലക്ട്രിക് വാഹന നിർമാണരംഗത്തെ പി.ഇ.ഇ.സി മൊബിലിറ്റി കമ്പനി സ്ഥാപകനാണ്. യു.എ.ഇ.യിലാണ് സ്ഥിരതാമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

