Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅസ്മിക്കും...

അസ്മിക്കും കൂട്ടുകാർക്കും ഇത്തവണ 'കേരളപ്പെരുന്നാൾ'

text_fields
bookmark_border
Sharafudheen Asmi
cancel
camera_alt

തവാഫുദ്ദീൻ അസ്​മി

മലപ്പുറം: ഇത്തവണ അഫ്​ഗാനിസ്ഥാനിലെ തവാഫുദ്ദീൻ അസ്​മിയുടെയും കൂട്ടുകാരുടെയും ബലി പെരുന്നാൾ ഭക്ഷണ വിഭവങ്ങളിൽ ഖാബിലിയും ആഷ്​കും മാന്‍റോയും ഉൾപ്പെടില്ല. കേരള സ്​റ്റൈയിൽ ബിരിയാണി, അൽഫഹാം, മന്തി എന്നിവയാണ്​​ ഇടംപിടിക്കുക. ബിരുദം കഴിഞ്ഞ്​ ഉന്നതപഠനത്തിനായി കേരളത്തിൽ എത്തിയവരാണിവർ. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്ന അഫ്​ഗാനിസ്ഥാൻ വിദ്യാർഥികൾ ധാരാളമുണ്ട്​.

കോട്ടയം മഹാത്​മ ഗാന്ധി സർവകലാശാലയിലെ ഇന്‍റർനാഷനൽ റിലേഷൻ വകുപ്പിലെ എം.എ ഹ്യൂമൻ റൈറ്റ്​സ്​ അൻഡ് പൊളിറ്റിക്​സ്​ ഒന്നാം വർഷ വിദ്യാർഥിയാണ്​​ തവാഫുദ്ദീൻ അസ്​മി. ആദ്യമായാണ്​ വീട്​ വിട്ട്​ മറ്റൊരു സ്ഥലത്ത്​ ഇൗദ്​ ആഘോഷത്തിൽ പ​െങ്കടുക്കുന്നത്​. കോവിഡ്​ 19 കാലമായതിനാൽ സർവകലാശാല റൂമിൽ മറ്റു കൂട്ടുകാർക്കൊപ്പം ബലി പെരുന്നാൾ ആഘോഷിക്കാനാണ്​ പദ്ധതി.

ഇൗ വർഷം ഏപ്രിൽ 15നാണ്​ കേരളത്തിലെത്തിയത്​. ഇനി അടുത്ത വർഷമാണ്​ നാട്ടിലേക്ക്​ മടങ്ങുക. കഴിഞ്ഞ വർഷം വരെ പെരാഹൻ ടെൻബൻ പുതുവസ്​ത്രവും (കുർത്ത) പെലോക്ക്​ തൊപ്പിയുമണിഞ്ഞായിരുന്നു പള്ളിയിൽ പോയിരുന്നത്​. ഇത്തവണ കോട്ടയത്തെ ഏതെങ്കിലും പള്ളിയിൽ നമസ്​കാരത്തിന്​ പോകാമെന്ന പ്രതീക്ഷയിലാണ്​ അഫ്​ഗാസിസ്ഥാനിലെ ​ബമ്യൻ പ്രവിശ്യയിൽ നിന്നുള്ള തവാഫുദ്ദീൻ പറയുന്നു.

പെരുന്നാൾ ദിവസം സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പള്ളിയിൽ ഒരുമിച്ച്​ കൂടും. പ്രാർഥനക്ക്​ ശേഷം എല്ലാവരും പരസ്​പരം ആശംസ കൈമാറും. സ്​ത്രീകൾ സാധാരണ ടൻബാൻ, ചാദോർ വസ്​ത്രങ്ങളാണ്​ ധരിക്കുന്നത്​. പള്ളിയിൽ നിന്ന്​ തിരിച്ചെത്തിയ ശേഷം​ ഒരുമിച്ചിരുന്ന്​ ഭക്ഷണം കഴിക്കും. ചിക്കൻ/ബീഫ്​, പഴവർഗങ്ങൾ, അരി, മുന്തിരി, അണ്ടിപ്പരിപ്പ്​ എന്നിവ ചേർത്ത്​ തയാറാക്കുന്ന ഖാബിലി (ഖാബൂർ പുലാവ്​), സൂപ്പ്​, പച്ചക്കറിയും മാവും ചേർത്തു​ തയാറാക്കുന്ന അഷാക്​, മന്തി (അഫ്​ഗാൻ മാ​ന്‍റോ) എന്നിവയാണ്​ സാധാരണ പെരുന്നാളിലെ വിഭവങ്ങൾ​.

വീട്ടുകാരും ബന്ധുക്കളും എല്ലാവരും ഒരുമിച്ച്​ വലിയ തളികയിൽ ഭക്ഷണം കഴിക്കും. കൂടാതെ ബലി നൽകിയ ആട്​, മാട്​ എന്നിവ വിതരണം ചെയ്യും. വൈകുന്നേരങ്ങളിൽ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള​ലും മറ്റും സന്ദർശിക്കും. കഴിഞ്ഞ ചെറിയ പെരുന്നാളിന് കേരളത്തിൽ ഉണ്ടായിരുന്നു. കോവിഡ്​ കാരണം പള്ളിയിൽ പോകാൻ കഴിഞ്ഞില്ല. ​ഇത്തവണ മൂന്നാറിലേക്കോ ബീച്ചകളിലേക്കോ പോകാനാണ്​ പദ്ധതി. ഇത്തവണ കെബാബ്​, ഖാബിലി എന്നിവ തയാറാക്കാനാണ്​ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg universityAfghan CitizenSharafudheen Asmibarik celebration
News Summary - Afghan Citizen Sharafudheen Asmi celebrate Barik in Kerala
Next Story