Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
190ാം റാങ്ക് നേടിയെടുത്ത്​ അച്യുത് അശോക്
cancel
camera_alt

സി​വി​ല്‍ സ​ര്‍വി​സി​ല്‍ റാ​ങ്ക് കി​ട്ടി​യ വി​വ​ര​മ​റി​ഞ്ഞ് തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ലെ വീ​ട്ടി​ല്‍ ഭാ​ര്യ ന​യ​ന അ​ച്യു​ത് അ​ശോ​കി​ന് മ​ധു​രം ന​ല്‍കു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: ജോ​ലി പ​ഠ​ന​ത്തി​ന് ഒ​രു ത​ട​സ്സ​മേ​യ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് സി​വി​ല്‍ സ​ര്‍വി​സ് പ​രീ​ക്ഷ​യി​ല്‍ 190ാം റാ​ങ്ക് നേ​ടി​യ തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ര്‍ ആ​ശാ​പൂ​ര്‍ണ​യി​ല്‍ അ​ച്യു​ത് അ​ശോ​ക്. ര​ണ്ട് വ​ര്‍ഷം മു​മ്പാ​ണ് ജോ​ലി ഭാ​ഗി​ക​മാ​ക്കി പ​ഠ​ന​ത്തി​ല്‍ പൂ​ര്‍ണ​മാ​യും ശ്ര​ദ്ധ​ചെ​ലു​ത്തി​യ​ത്.

തൃ​ക്കാ​ക്ക​ര മോ​ഡ​ല്‍ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍നി​ന്ന്​ ബി.​ടെ​ക് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ അ​ച്യു​ത് തെ​ല​ങ്കാ​ന എ​ന്‍.​ഐ.​ടി​യി​ല്‍നി​ന്ന്​ എം.​ടെ​ക്കും ക​ര​സ്ഥ​മാ​ക്കി. ഇ​തി​നു ശേ​ഷ​മാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ സോ​ഫ്റ്റ്​​വെ​യ​ര്‍ എ​ന്‍ജി​നീ​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ലും സി​വി​ല്‍ സ​ര്‍വി​സ്​ എ​ന്ന സ്വ​പ്‌​ന​ത്തി​നു പു​റ​കെ​യു​ള്ള ഓ​ട്ടം അ​ച്യു​ത് തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. സി​വി​ല്‍ സ​ര്‍വി​സ് നേ​ടി​യേ പ​റ്റൂ എ​ന്ന സ്വ​പ്‌​നം വേ​ട്ട​യാ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച് പൂ​ര്‍ണ​മാ​യും പ​ഠ​ന​ത്തി​ല്‍ മു​ഴു​കി.

പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നേ​ക്കാ​ളു​പ​രി ത​നി​ച്ചു​ള്ള പ​ഠ​ന​മാ​ണ് അ​ച്യു​ത് അ​ശോ​കി​ന്​ ത​ന്റെ മോ​ഹം പൂ​വ​ണി​യു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്. ഓ​പ്ഷ​ന​ല്‍ വി​ഷ​യ​ങ്ങ​ള്‍ക്കും മോ​ക് ടെ​സ്റ്റു​ക​ള്‍ക്കു​മാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ച്ചു. സോ​ഫ്റ്റ്​​വെ​യ​ര്‍ എ​ന്‍ജി​നീ​യ​റാ​യ ഭാ​ര്യ ന​യ​ന​യും അ​ച്യു​തി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍കി. എ​ന്‍ജി​നീ​യ​റാ​യ പി​താ​വ്​ അ​ശോ​ക് കു​മാ​റും റി​ട്ട. ലെ​ക്ച​റ​റാ​യ മാ​താ​വ്​ ര​ഞ്ജി​നി​യും മ​ക​ന്റെ സ്വ​പ്‌​ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന് ക​രു​ത്തേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ias rankAchyut Ashok
News Summary - Achyut Ashok achieved 190th rank
Next Story