Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right28 വർഷത്തിനു ശേഷം...

28 വർഷത്തിനു ശേഷം വീടണഞ്ഞ്​ അബൂബക്കർ

text_fields
bookmark_border
abubaker
cancel
camera_alt

നാ​ട്ടി​ലെ​ത്തി​യ അ​ബൂ​ബ​ക്ക​ർ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം

തേ​ഞ്ഞി​പ്പ​ലം: 28 വ​ർ​ഷ​ത്തി​നു ശേ​ഷം പെ​രു​വ​ള്ളൂ​ർ കൂ​മ​ണ്ണ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ വീ​ട​ണ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ആ​ണ് തി​രി​ച്ചെ​ത്തി​യ​ത്. സ​ഹോ​ദ​രി​മാ​ർ അ​ട​ക്ക​മു​ള്ള ചി​ല​രെ മാ​ത്രം തി​രി​ച്ച​റി​ഞ്ഞു. കു​ടും​ബ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച അ​ബൂ​ബ​ക്ക​ർ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ല്ല.

ഒ​രി​ക്ക​ലും കാ​ണി​ല്ലെ​ന്ന് ക​രു​തി​യ സ​ഹോ​ദ​ര​നെ ക​ണ്ട​പ്പോ​ൾ സ​ഹോ​ദ​രി​മാ​ർ​ക്ക് വ​ലി​യ ആ​ന​ന്ദ​വും വ​ലി​യ സ​ന്തോ​ഷ​വും നി​റ​ഞ്ഞു​നി​ന്നു. കാ​ണാ​നും പ​രി​ച​യം പു​തു​ക്കാ​നും നി​ര​വ​ധി നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും എ​ത്തി. 1994ലാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഇ​യാ​ളെ ചെ​ന്നൈ​യി​ൽ കാ​ണാ​താ​യ​ത്.

ഉ​റ്റ​വ​രി​ല്ലാ​തെ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് മ​ജി​സ്ട്രേ​റ്റി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​മ്പു​വ​രെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ന്ന ശേ​ഷം പി​ന്നീ​ട് ചെ​ന്നൈ​യി​ൽ സ​ന്ന​ദ്ധ സേ​വ​ന കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​വി​ടെ​നി​ന്നാ​ണ് പേ​രും വീ​ടും നാ​ടും തി​രി​ച്ച​റി​ഞ്ഞ് ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. ചെ​ന്നൈ​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ രേ​ഖ​ക​ളെ​ല്ലാം ശ​രി​യാ​ക്കി​യാ​ണ് പെ​രു​വ​ള്ളൂ​രി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing case
News Summary - Abubakr came home after 28 years
Next Story