അബൂബക്കർ തിരികെ പോകുന്നു; ഓർമകളുടെ മരുഭൂവിൽനിന്ന്
text_fieldsഅജ്മാൻ: 50 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് അബൂബക്കർ നാട്ടിലേക്ക് മടങ്ങുന്നു. 1973ലാണ് തൃശൂർ മന്നലാംകുന്ന് സ്വദേശി അബൂബക്കർ ബോംബയിൽനിന്ന് ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്നത്. ആദ്യ നാലുവർഷം റാസൽഖൈമയിൽ വിവിധ മേഖലകളിൽ ജോലി ചെയ്തു. ’77ലാണ് യു.എ.ഇ ആർഡ് ഫോഴ്സിൽ ജോലിയിൽ കയറുന്നത്. പാചകക്കാരനായിട്ടായിരുന്നു നിയമനം. ആദ്യ പത്തുവർഷം റാസൽഖൈമയിലായിരുന്നു ജോലി.
പിന്നീട് അബൂദബിയിലെ സ്വൈഹാനിലേക്ക് മാറി. നീണ്ട 36 വർഷം അബൂദബിയിൽ ജോലി ചെയ്തു. ഈ കാലയളവിൽ ലിബിയ, യമൻ, ഫ്രാൻസ്, ഒമാൻ, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ജോലിയുടെ ഭാഗമായി യാത്ര ചെയ്തിട്ടുണ്ട്. യമനിൽ വെച്ചുണ്ടായ പരിക്ക് ഇന്നും മറക്കാനാകാത്ത ഓർമയാണ്.
പ്രവാസം ഒരുപാട് മെച്ചപ്പെട്ട ജീവിതം സമ്മാനിച്ചതായും ഈ നേട്ടങ്ങൾക്ക് ഇവിടത്തെ ഭരണാധികാരികളോട് നന്ദിയുണ്ടെന്നും അബൂബക്കർ പറയുന്നു. കെ.എം.സി.സി പ്രവർത്തകനാണ്. വെങ്കിടങ്ങ് സ്വദേശിനി റംലയാണ് ഭാര്യ. ഷാർജ എയർപോർട്ടിൽ ജോലി ചെയ്യുന്ന നബീൽ മകനാണ്. മകൾ: നൂബിയ. എളവള്ളി പണ്ടാറക്കാടാണ് ഇപ്പോൾ അബൂബക്കർ താമസം. ശിഷ്ടകാലം വിശ്രമ ജീവിതം നയിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

