മെഡൽ നേടി അഭിമാന താരമായി; സംസ്ഥാന റൈഫിൾ ഷൂട്ടിങ് മത്സരത്തിൽ മെഡൽ നേടി നാടിന്റെ അഭിമാനമായി അഭിരൂപ്
text_fieldsഅഭിരൂപ്
പത്തിരിപ്പാല: കേരള സ്റ്റേറ്റ് എയർ റൈഫിൾ ഷൂട്ടിങ് മത്സരത്തിൽ മെഡൽ നേടി ജില്ലക്കും പത്തിരിപ്പാല ജിഎച്ച്എസ് സ്കൂളിനും അഭിമാനമായി പ്ലസ് ടു വിദ്യാർത്ഥി. പത്തിരിപ്പാല ഗവഃ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും മങ്കര വെസ്റ്റ് അതിർകാട് കൊഴങ്ങോട്ടിൽ വീട്ടിൽ മനോജ്, ഗീത, ദമ്പതികളുടെ മകനുമായ എം.അഭിരൂപ് ആണ് അഭിമാനതാരമായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വട്ടിയൂർകാവിൽ നടന്ന കേരള സ്റ്റേറ്റ് സ്കൂൾ ഓപ്പൺ സൈറ്റ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സീനിയർ വിഭാഗത്തിലാണ് അഭിരൂപ് ബ്രോൺസ് മെഡൽ നേടിയത്. തലനാരിഴക്ക് രണ്ടാംസ്ഥാനം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇൻഡോറിൽ നടക്കുന്ന നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അഭിരൂപ് യോഗ്യതനേടി.
അതിനുള്ള തയ്യാറെടുപ്പിലാണ് ഈ 17കാരൻ. കഴിഞ്ഞ മാസം നടന്ന സ്കൂൾ ജില്ലാ തല റൈഫിൾ ഷൂട്ടിംങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് സ്റ്റേറ്റ് തല മത്സരത്തിൽ പങ്കെടുക്കാനായത്. പാലക്കാട് ചന്ദ്രനഗറിലുള്ള ഡിസ്റ്റിക് റൈഫിൾ ക്ലബ്ബിൽ ലെനു കണ്ണന്റെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

