Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപ്ര​വാ​സം മ​തി​യാ​ക്കി...

പ്ര​വാ​സം മ​തി​യാ​ക്കി അ​ബ്ദു​ല്ല മാ​ണി​ക്കോ​ത്ത് വ​ട​ക​ര​യി​ലേ​ക്ക്...

text_fields
bookmark_border
പ്ര​വാ​സം മ​തി​യാ​ക്കി അ​ബ്ദു​ല്ല മാ​ണി​ക്കോ​ത്ത് വ​ട​ക​ര​യി​ലേ​ക്ക്...
cancel
camera_alt

അ​ബ്ദു​ല്ല

മാ​ണി​ക്കോ​ത്ത്

അ​ജ്മാ​ന്‍: 1988 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര മേ​മു​ണ്ട സ്വ​ദേ​ശി അ​ബ്ദു​ല്ല മാ​ണി​ക്കോ​ത്ത് പ്ര​വാ​സം തു​ട​ങ്ങു​ന്ന​ത്. നാ​ട്ടി​ൽ സി​റാ​ജ് ദി​ന​പ​ത്ര​ത്തി​ന്റ വ​ട​ക​ര ലേ​ഖ​ക​നാ​യി​രി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ഗ​ള്‍ഫി​ലേ​ക്ക് വ​രു​ന്ന​ത്. കു​റ​ച്ചു കാ​ലം ഫ്രീ ​ലാ​ൻ​ഡ്‌​സ് ആ​യി ജോ​ലി ചെ​യ്​​തു. ശേ​ഷം ഷാ​ർ​ജ സീ​പോ​ർ​ട്ടി​ൽ ഗ​ൾ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് എ​ന്ന ക​മ്പ​നി​യി​ൽ പ​ത്തു വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്​​തു.

ക​മ്പ​നി അ​ട​ച്ചു പൂ​ട്ടി​യ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​യി. കു​റ​ച്ചു കാ​ല​ത്തി​നു​ശേ​ഷം​ വീ​ണ്ടു തി​രി​ച്ചു​വ​ന്നു. ഒ​രു കാ​ർ പാ​ർ​ക്കി​ങ്ങി​ൽ മൂ​ന്ന് വ​ർ​ഷം ജോ​ലി ചെ​യ്തു. പി​ന്നീ​ടാ​ണ് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ജോ​ലി​ക്ക് ക​യ​റു​ന്ന​ത്. ഇ​പ്പോ​ൾ 13 വ​ർ​ഷ​ത്തോ​ള​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ്. നാ​ട്ടി​ൽ നി​ന്നു​ള്ള പൊ​തു പ്ര​വ​ർ​ത്ത​നം ഇ​വി​ടെ​യും തു​ട​രാ​ൻ പ​റ്റി എ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കി​യ​താ​യി ഇ​ദ്ദേ​ഹം സ്മ​രി​ക്കു​ന്നു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മെം​ബ​റാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ന്റെ ലി​റ്റ​റ​റി ക​മ്മി​റ്റി, ലൈ​ബ്ര​റ​റി ക​മ്മി​റ്റി, ക​ൾ​ച​റ​ർ ക​മ്മി​റ്റി എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം ഷാ​ർ​ജ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു.​എ.​ഇ കെ.​എം.​സി.​സി കു​റ്റി​യാ​ടി മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍, ര​ണ്ട​ര പ​തി​റ്റാ​ണ്ടു​കാ​ലം ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം, കേ​ന്ദ്ര കൗ​ൺ​സി​ൽ മെ​മ്പ​ർ എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഷാ​ർ​ജ വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ ഫോ​റം ഫൗ​ണ്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ ഫോ​റം യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ എ​ന്നീ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു. വി​ല്യാ​പ്പ​ള്ളി ത​ണ​ൽ ഡ​യാ​ലി​സ് സെ​ന്റ​ർ യു.​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണി​പ്പോ​ൾ. 29 വ​ർ​ഷം യു.​എ.​ഇ മേ​മു​ണ്ട മു​സ്ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഇ​പ്പോ​ൾ പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ : അ​ബ്ദു​ൽ ബാ​സി​ത് (ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ഖ​ത്ത​ർ), അ​ബ്ദു​ൽ റ​കീ​ബ് (ബി​സി​ന​സ്), അ​ഹ​മ്മ​ദ് ന​ബി​ൽ (ഗ്രാ​ഫി​ക് ഡി​സൈ​ന​ർ), ഫി​ദ ഷെ​റി​ൻ (യൂ​നി​യ​ൻ സെ​ക്ര​ട്ട​റി എം.​ഇ.​എ​സ് കോ​ള​ജ് വ​ട​ക​ര).

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ നോ​ൺ ടീ​ച്ചി​ങ് സ്റ്റാ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ബ്ദു​ല്ല മാ​ണി​ക്കോ​ത്തി​ന് ഊ​ഷ്മ​ള​മാ​യ യാ​ത്ര യ​യ​പ്പ് ന​ൽ​കി. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വൈ.​എ റ​ഹീം ഉ​പ​ഹാ​ര​വും രാ​ധാ​കൃ​ഷ്ണ​ന്‍ സ്നേ​ഹോ​പ​ഹാ​ര​വും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdallah Manikothhis exileNorth Bank
News Summary - Abdallah Manikoth has finished his exile and went to the North Bank...
Next Story