40 വർഷങ്ങൾക്കു ശേഷം കുടുംബത്തിലേക്ക്
text_fieldsനാദാപുരം: ഇരുപതാം വയസ്സിൽ നാടുവിട്ട മൊയ്തു നാൽപത് വർഷത്തിന് ശേഷം വീട്ടിലേക്ക്. തൂണേരി കണ്ണംകൈയിലെ തെയ്യമ്പാടി മൊയ്തുവാണ് ഡൽഹിയിൽ പ്രവർത്തിക്കുന്ന ത്വയ്ബയുടെ തണലിൽ കുടുംബത്തെ കണ്ടെത്തിയത്. നാൽപത് വര്‍ഷം മുമ്പ് ഇരുപതാം വയസ്സില്‍ മാതാവ് മരണപ്പെട്ട സങ്കടത്തില്‍ നാടുവിട്ടതാണിയാൾ. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി തെരുവുകളില്‍ അന്തിയുറങ്ങി വിവിധ ജോലികള്‍ ചെയ്തു ജീവിച്ചു. ഡൽഹി തെരുവിൽ ത്വയ്ബ നടത്തുന്ന ഭക്ഷണവിതരണത്തിനിടെ ഒരു ദിവസം മലയാളം സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ട ത്വയ്ബ ഹെറിറ്റേജ് പ്രവര്‍ത്തകനായ ഈസ റബ്ബാനിയാണ് മടക്കത്തിനുള്ള കാര്യങ്ങൾ ചെയ്തത്.
മൊയ്തുവിൽനിന്ന് വിശദാംശങ്ങൾ ചോദിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ് പ്രവർത്തകർ കണ്ണംകൈ മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെടുകയും ബന്ധുക്കളുമായി വിഡിയോ കാളിൽ സംസാരിക്കുകയും ചെയ്തു. നാൽപത് വർഷം മുമ്പ് കാണാതായ അനിയനാണെന്ന് ജ്യേഷ്ഠ സഹോദരൻ കുഞ്ഞാലി സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് കുഞ്ഞാലി, സഹോദര പുത്രൻ റഷീദ്, തെയ്യമ്പാടി അലി എന്നിവർ ഡൽഹിയിലെത്തി മൊയ്തുവിനെ സ്വീകരിച്ചു. അടുത്ത ദിവസം വീട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

