ബ്രിട്ടീഷ് പാർലമെൻറിൽ അതിഥിയായി കുരുവട്ടൂർ സ്വദേശി
text_fieldsറിയാസ് കൂവിൽ ബ്രിട്ടീഷ് പാർലമെൻറിലെ സ്വീകരണച്ചടങ്ങിൽ
കുരുവട്ടൂർ: ബ്രിട്ടീഷ് സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സംരംഭകരുടെ സംഘത്തിൽ കുരുവട്ടൂർ സ്വദേശി റിയാസ് കൂവിലും. കഠിനാധ്വാനത്തിലൂടെ അറിയപ്പെടുന്ന സംരംഭകനായി വളർന്ന റിയാസിന് യുവസംരംഭകനുള്ള അംഗീകാരം കൂടിയായി പാർലമെൻറ് സന്ദർശനം.
യു.എ.ഇയിലെ മലയാളി സംരംഭകനാണ് റിയാസ് കൂവിൽ. ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളായ ബിസിനസ് സംരംഭകർക്കാണ് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ എം.പിമാരുമായി സംവദിക്കാനും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ചർച്ചചെയ്യാനും അവസരം ലഭിച്ചത്.
സിറ്റി ഓഫ് ലണ്ടൻ, ഡോക്ക് ലാൻഡ്സ്, കാനറിവാർഫ് തുടങ്ങി വിവിധ മെട്രോ നഗരങ്ങളിൽ നിക്ഷേപ സാധ്യത പഠനം നടത്താനുമാണ് സംഘം ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയത്. ദുബൈയിലെ മില്യൻ ബിസിനസ് ക്ലബായ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സും ചേർന്നാണ് പ്രത്യേക സമ്മേളനം സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ക്രിസ് ഫിലിപ്, ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശർമ, മാർക്ക് പോസി, സാറാ ആതർട്ടൺ, ലിന്റ് ഗോയ മാർട്ടിൻഡേ, യുഗാണ്ട അംബാസഡർ നിമിഷ മധ്വാനി, ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ഫിലിപ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. 17 വർഷമായി ദുബൈയിൽ ജോലിചെയ്യുന്ന റിയാസ് കൂവിൽ യുവ സംരംഭകരിൽ ശ്രദ്ധേയനാണ്. ദുബൈയിലെ റെഡോ ലെൻറ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് റിയാസ് കൂവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

