എഴുത്ത് ആത്മാവിനെ കണ്ടെത്താനുള്ള യാത്ര -നിസാർ ഇൽത്തുമിഷ്
text_fieldsസർഗവേദി സലാല മ്യൂസിക് ഹാളിൽ സംഘടിപ്പിച്ച സാഹിത്യസംവാദ സദസ്സിൽ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് മുഖ്യപ്രഭാഷണം നടത്തുന്നു
സലാല: എഴുത്ത് ഒരാളുടെ ആത്മാവിനെ കണ്ടെത്താനുള്ള യാത്രയാണെന്ന് എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് പറഞ്ഞു. സർഗവേദി സലാല, മ്യൂസിക് ഹാളിൽ സംഘടിപ്പിച്ച സാഹിത്യസംവാദ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങളിലൂടെ ജീവിതാനുഭവങ്ങൾ പകർന്നുനൽകുന്നതിന്റെ സൗന്ദര്യം, എഴുത്തിൽ സത്യസന്ധതയുടെ പ്രാധാന്യം, യാത്രകൾ മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്നിവ സംബന്ധിച്ച് നിസാർ ഇൽത്തുമിഷിന്റെ സംവാദം പങ്കെടുത്തവരെ ആകർഷിച്ചു. വായനയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർഗവേദി സലാലയുടെ രചനമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ നിസാർ ഇൽത്തുമിഷ് വിതരണം ചെയ്തു. സുരയ്യ മുനവർ, ജമാൽ തീക്കുനി, സരിത ജയരാജ്, എന്നിവർ ഒന്നാം സ്ഥാനവും ഹേമ്ലിൻ സെബാസ്റ്റിൻ, സുഹൈൽ ഫവാദ്, എന്നിവർ രണ്ടാം സ്ഥാനവും ലിൻസൺ ഫ്രാൻസിസ്, ബിജു കല്ലീരാൻ, രേഷ്മ പ്രദീപ് എന്നിവർ മൂന്നാം സ്ഥാനവും നേടി. സർഗവേദി പരിപാടി കൺവീനർ സിനു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനൻ, റസൽ മുഹമ്മദ്, ഡോ. ഷാജി പി. ശ്രീധർ, പവിത്രൻ കാരായി, ഡോ. വിപിൻ ദാസ്, സജീബ് ജലാൽ, എ.കെ. പവിത്രൻ എന്നിവർ ആശംസകൾ നേർന്നു.
അലാന ഫിറോസ് കവിത ആലപിച്ചു. ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ സംഘഗാനം അവതരിപ്പിച്ചു. എ.പി. കരുണൻ സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപകുമാർ പി. ജി., മനോജ് വി.ആർ., അനൂപ് ശങ്കർ, അനീഷ് ബി വി, പ്രിയ അനൂപ് എന്നിവർ നേതൃത്വം നൽകി. റിസൻ മാസ്റ്റർ, ഹംന നിഷ്താർ, ഡോ സന്ധ്യ,സുബിന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

