96-ലും തളരാത്ത പോരാട്ടവീര്യം; ആദിവാസി ഭൂസമര പന്തലിൽ കിടന്നുറങ്ങി ഗ്രോ വാസു
text_fieldsമലപ്പുറത്തെ മദ്യനിരോധന സമിതി സമരപന്തലിൽ ഗ്രോ വാസു
മലപ്പുറം: 96ാം വയസിലും തളരാത്ത പോരാട്ടവീര്യവുമായി ഗ്രോവാസു ആദിവാസി ഭൂസമര പ്രവർത്തകരോടൊപ്പം. അനാരോഗ്യം വകവെക്കാതെ രാപകൽ സമരപന്തലിൽ കഴിച്ചുകൂട്ടിയാണ് ഗ്രോ വാസു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.
സമരപ്രവർത്തകരായ ആദിവാസി സ്ത്രീകൾ ഭൂസമരപന്തലിൽ രാത്രി കഴിച്ചുകൂട്ടുേമ്പാൾ സമീപമുള്ള കേരള മദ്യനിരോധന സമിതിയുടെ സമരപന്തലിലാണ് ഗ്രോവാസുവും ആദിവാസി സമരപ്രവർത്തകരായ പുരുഷൻമാരും കിടന്നുറങ്ങുന്നത്.
രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും പാവങ്ങളുടെ നിലനിൽപ്പിനായുള്ള സമരത്തിൽ തീരുമാനമാകാതെ, മടക്കമില്ലെന്ന് േഗ്രാ വാസു ‘മാധ്യമ’ത്തോട് പറഞ്ഞു. നടുവേദന കാരണം കിടപ്പിൽനിന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ട്. ആസ്ത്മയും ഹൃദ്രോഗവുമടക്കം ആരോഗ്യപ്രശ്നങ്ങൾ വേറെയും.
ചുമയും കഫക്കെട്ടും വകവെക്കാതെയാണ് ഗ്രോ വാസു മലപ്പുറത്തെത്തിയത്. കലക്ടറുമായുള്ള ചർച്ച പരാജയപ്പെടുകയും ഭൂസമരപ്രവർത്തകർ രണ്ടാംഘട്ട സമരം ആരംഭിക്കുകയും ചെയ്തപ്പോൾ അദ്ദേഹവും മലപ്പുറത്ത് തുടർന്നു. നിരവധി നാളുകൾ ജയിലുകളിൽ കഴിഞ്ഞതിനാൽ എവിടെയും താമസിക്കാൻ ബുദ്ധിമുട്ടില്ലെന്ന് ഗ്രോവാസു പറഞ്ഞു.
കഴിഞ്ഞ വർഷം മാവോവാദികളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ റിമാൻഡിലായ ഗ്രോ വാസു 45 ദിവസത്തിനുശേഷം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണ് ജയില്‍ മോചിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

