Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right33 വ​ർ​ഷ​ത്തെ...

33 വ​ർ​ഷ​ത്തെ പ്ര​വാ​സം; മൊ​യ്‌​ദീ​ൻ കു​ട്ടി നാ​ട്ടി​ലേ​ക്ക്​

text_fields
bookmark_border
33 വ​ർ​ഷ​ത്തെ പ്ര​വാ​സം; മൊ​യ്‌​ദീ​ൻ കു​ട്ടി നാ​ട്ടി​ലേ​ക്ക്​
cancel
camera_alt

മൊ​യ്‌​ദീ​ൻ കു​ട്ടി പ​ത്ര വി​ത​ര​ണ​ത്തി​നി​ട​യി​ൽ

അ​ജ്മാ​ന്‍: നീ​ണ്ട മു​പ്പ​ത്തി​മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി ക​ല്ലി​ങ്ങ​ൽ മൊ​യ്‌​ദീ​ൻ കു​ട്ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. കോ​ട്ട​ക്ക​ൽ പു​ലി​ക്കോ​ട് സ്വ​ദേ​ശി ആ​യ ഇ​ദ്ദേ​ഹം ന്യൂ​സ്‌ പേ​പ്പ​ർ ബോ​യ് ആ​യാ​ണ് പ്ര​വാ​സ ജീ​വി​ത​ത്തി​ലെ 31 വ​ർ​ഷ​വും ജോ​ലി ചെ​യ്ത​ത്. പു​ല​ർ​ച്ചെ രാ​വി​ലെ 4 മ​ണി​ക്ക് തു​ട​ങ്ങി വൈ​കു​ന്നേ​രം 3മ​ണി വ​രെ മ​ഴ​യെ​ന്നോ വെ​യി​ലെ​ന്നോ വേ​ര്‍തി​രി​വി​ല്ലാ​തെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ജോ​ലി.

1992ലാ​ണ് മൊ​യ്‌​ദീ​ൻ കു​ട്ടി ഒ​മാ​നി​ൽ പ്ര​വാ​സ ജീ​വി​തം തു​ട​ങ്ങി​യ​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ ജോ​ലി​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ​ത്ര വി​ത​ര​ണ​വു​മാ​യി​രു​ന്നു. പി​ന്നീ​ട് 1994ല്‍ ​യു.​എ.​ഇ​യി​ലെ​ത്തി. അ​ജ്മാ​നി​ൽ റോ​ഡു​ക​ളി​ൽ സൈ​ക്കി​ളി​ൽ ക​മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ അ​റ​ബി പ​ത്ര​ങ്ങ​ളും മ​ല​യാ​ള പ​ത്ര​ങ്ങ​ളും വി​ല്‍ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് അ​ബൂ​ദ​ബി കേ​ന്ദ്ര​മാ​യ മീ​ഡി​യ ക​മ്പ​നി​യി​ൽ മാ​സ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ കി.​മീ​റ്റ​റു​ക​ളോ​ളം വ​ണ്ടി​യോ​ടി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ 20 വ​ർ​ഷം ഈ ​ജോ​ലി തു​ട​ർ​ന്ന​ത്.

ന​ടു​വേ​ദ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ട് മൂ​ലം ജോ​ലി തു​ട​രാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. അ​ജ്മാ​നി​ലെ ഫി​ഷ് മാ​ർ​ക്ക​റ്റി​ലും മൊ​ബൈ​ൽ ഷോ​പ്പി​ക​ളി​ലു​മ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലെ ന​ല്ല സൗ​ഹൃ​ദ​ങ്ങ​ള്‍ ഇ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട് ഇ​ദ്ദേ​ഹം. വീ​ട്ടി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​ര​ക്കേ​ടി​ല്ലാ​തെ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​ണ് നീ​ണ്ട കാ​ല​ത്തെ പ്ര​വാ​സം കൊ​ണ്ടു​ള്ള ഏ​ക ആ​ശ്വാ​സം. ത​ന്റെ ര​ണ്ട് പെ​ങ്ങ​ന്മാ​രെ​യും ക​ല്യാ​ണം ക​യി​ച്ച്​ അ​യ​ക്കാ​ൻ ക​ഴി​ഞ്ഞു. 4 മ​ക്ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍കാ​നും പ്ര​വാ​സ​ത്തി​ലൂ​ടെ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം ആ​ശ്വ​സി​ക്കു​ന്നു. നാ​ട്ടി​ലെ പ്ര​വാ​സി മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മൊ​യ്‌​ദീ​ൻ കു​ട്ടി. നാ​ട്ടി​ലെ​ത്തി​യാ​ല്‍ സൗ​ക​ര്യം പോ​ലെ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി ചെ​യ്ത് ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsexpatriate lifegulf news malayalam
News Summary - 33 years of exile; Moideen Kutty returns home
Next Story