150 ബുള്ളറ്റുകൾ ദേഹത്ത് കയറ്റി റെക്കോഡ്
text_fieldsബുള്ളറ്റുകൾ ദേഹത്ത് കയറ്റി സതീഷ് റെക്കോഡ് സ്ഥാപിക്കുന്നു
ഗൂഡല്ലൂർ: ശരീരത്തിലൂടെ 150 ബുള്ളറ്റ് ബൈക്ക് തന്റെ ശരീരത്തിലൂടെ കയറ്റി ഗിന്നസ് റെക്കോഡ് ഭേദിച്ച് യുവാവ്. ചേരങ്കോടിലെ സതീഷ് (36) ആണ് തന്റെ ശരീരത്തിലൂടെ ബുള്ളറ്റ് ബൈക്ക് കയറ്റി പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. മുംബൈ സ്വദേശിയായ ഒരാൾ ഇതിനോടകം 121 ബുള്ളറ്റുകൾ ദേഹത്ത് കയറ്റി ഗിന്നസ് റെക്കോഡ് സ്ഥാപിച്ചതാണ് സതീഷ് മറികടന്നത്.
കരാട്ടേയിൽ പരിശീലനം നേടിയിട്ടുള്ള സതീഷ് ഗിന്നസ് വേൾഡ് റെക്കോഡിനായി കഴിഞ്ഞ ഒരു വർഷമായി പരിശീലനം നടത്തുകയായിരുന്നു. തിങ്കളാഴ്ച ചേരമ്പാടി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ തമിഴ് മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് 150 ബുള്ളറ്റുകൾ ദേഹത്ത് കയറ്റി സതീഷ് റെക്കോഡ് സ്ഥാപിച്ചത്.
മുൻ എം.എൽ.എ ദ്രാവിഡമണി, ചേരങ്കോട് പഞ്ചായത്ത് ചെയർപേഴ്സൻ ലില്ലി ഏലിയാസ്, വൈസ് പ്രസിഡന്റ് ചന്ദ്രബോസ്, ഡോ. മെൽബിൻ, ക്ലബ് പ്രസിഡന്റ് ചക്രവർത്തി, ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സാഹസപ്രകടനം കാഴ്ചവെച്ചത്. വിശദാംശങ്ങൾ ഗിന്നസ് ഓഫിസിന് കൈമാറും.