Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷയായി 108 ആംബുലൻസ്

text_fields
bookmark_border
വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷയായി 108 ആംബുലൻസ്
cancel
camera_alt

ആംബുലൻസ് പൈലറ്റ് ജിസ് പോളും എമർജൻസി

മെഡിക്കൽ ടെക്നീഷ്യൻ പി.എം. വിഷ്ണുവും

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി 'കനിവ് 108' ആംബുലൻസ് ജീവനക്കാർ. കുരിയച്ചിറ സ്വദേശിയായ 32കാരിയാണ് ശനിയാഴ്ച പുലർച്ച ഒന്നോടെ വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രസവവേദന അനുഭവപ്പെട്ട് വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രസവിച്ചു. തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്‍റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ജില്ല ആശുപത്രിയിലെ 108 ആംബുലൻസിന് കൈമാറി.

പൈലറ്റ് ജിസ് പോൾ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പി.എം. വിഷ്ണു എന്നിവർ ഉടൻ സ്ഥലത്തെത്തി. വിഷ്ണു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമ്മക്കും കുഞ്ഞിനും സുഖമാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 108 Ambulance saved the woman who gave birth at home
Next Story