Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightതലമുറകൾ കൈകോർക്കാൻ...

തലമുറകൾ കൈകോർക്കാൻ വേദിയൊരുക്കി ‘മധുരം 2.0’

text_fields
bookmark_border
തലമുറകൾ കൈകോർക്കാൻ വേദിയൊരുക്കി ‘മധുരം 2.0’
cancel
camera_alt

മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് മ​ധു​രം വ​യോ​ജ​ന സം​ഗ​മ​ത്തി​ൻ​റെ ഭാ​ഗ​മാ​യി ഹി​ൽ പാ​ല​സ് മ്യൂ​സി​യം സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ

കൊച്ചി: ‘മധുരം 2.0 ഓർമകളുടെ ചിരിക്കൂട്ട്’ വയോജന സംഗമങ്ങളൊരുക്കി ജില്ലയിലെ കുടുംബശ്രീ. 14 ബ്ലോക്കുകളിലായി ഏകദിന പരിപാടികളായാണ് സംഗമങ്ങൾ നടത്തുന്നത്. വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തവും മാനസിക ഉല്ലാസവും വർധിപ്പിക്കുക, തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ആരോഗ്യ-സാമൂഹിക ബോധവത്കരണം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ, കലാ-കായിക മത്സരങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. പുതുതലമുറയും വയോജനങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന തലമുറ സംഗമം പരിപാടിയുടെ മുഖ്യ ആകർഷണമാണ്.

കേരളത്തിൽ വർധിച്ചുവരുന്ന വയോജന ജനസംഖ്യയെ മുൻനിർത്തിയാണ് മധുരം 2.0 നടപ്പിലാക്കുന്നത്. നിലവിൽ സംസ്ഥാനതലത്തിൽ 2,83,615 വയോജനങ്ങളെ ഉൾപ്പെടുത്തി 25,992 വയോജന അയൽക്കൂട്ടങ്ങൾ കുടുംബശ്രീ സംവിധാനത്തിൽ പ്രവർത്തിച്ചു വരികയാണ്.

കുടുംബശ്രീ ജില്ല മിഷന്റെ മേൽനോട്ടത്തിൽ വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനായുള്ള മധുരം 2.0 ജില്ലയിൽ മികച്ച പ്രതികരണം നേടുന്നുണ്ടെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റെജീന അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreeSenior Citizen
News Summary - ‘Madhuram 2.0’ Creates Platform for Generations to Come Together
Next Story