Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാക്കിൽ ഹീറോയായി കരിന്തളം ദമ്പതികൾ

text_fields
bookmark_border
ട്രാക്കിൽ ഹീറോയായി കരിന്തളം ദമ്പതികൾ
cancel
camera_alt

ബി​ജു​വും ശ്രീ​ജ​യും

നീലേശ്വരം: സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ദമ്പതികൾക്ക് സ്വർണത്തിളക്കം. കരിന്തളത്തെ പി.വി. ബിജു ഭാര്യ ടി. ശ്രുതിയുമാണ് ട്രാക്കിൽ ശ്രദ്ധേയ നേട്ടങ്ങൾ കരസ്ഥമാക്കിയത്. തലശ്ശേരി ജസ്റ്റിസ്‌ വി.ആർ. കൃഷ്ണയ്യർ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് സെപ്റ്റംബർ 26, 27 ന് നടന്ന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ഈ ദമ്പതികൾ മെഡൽ നേടി.

ശ്രുതി 3000 മീറ്റർ റേസ് വാക്കിൽ സ്വർണ മെഡൽ നേടിയപ്പോൾ ഭർത്താവായ ബിജു 800 മീറ്ററിൽ സ്വർണ മെഡലും 10,000 മീറ്ററിൽ വെള്ളി മെഡലും കരസ്ഥമാക്കി. ദമ്പതികൾ ഒരേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡലുകൾ സ്വന്തമാക്കിയതും ഈ നേട്ടത്തിന്റെ പ്രത്യേകതയായി.

കായികരംഗത്ത് നേരത്തേയും നിരവധി ദേശീയ-അന്തർദേശീയ മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ബിജുവും ശ്രുതിയും കേരളത്തിലെ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിലെ ശ്രദ്ധേയ താരങ്ങളാണ്. ബിജു ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥനും ശ്രുതി സ്വകാര്യ സ്കൂൾ അധ്യാപികയുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karinthalam Couple Shine on Track
Next Story