Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിയിൽ നിന്ന് കിട്ടിയ ബാഗിൽ ലക്ഷങ്ങളുടെ വിദേശ കറൻസിയും, വിലപിടിപ്പുള്ള വസ്തുക്കളും; ഉടമയായ ബാങ്ക് മാനേജർക്ക് തിരികെ നൽകി രാജസ്ഥാന്‍ സ്വദേശി

text_fields
bookmark_border
വഴിയിൽ നിന്ന് കിട്ടിയ ബാഗിൽ ലക്ഷങ്ങളുടെ വിദേശ കറൻസിയും, വിലപിടിപ്പുള്ള വസ്തുക്കളും; ഉടമയായ ബാങ്ക് മാനേജർക്ക് തിരികെ നൽകി രാജസ്ഥാന്‍ സ്വദേശി
cancel

അജ്മീർ: പ്രഭാതസവാരിക്കിടെ വഴിയിൽ കിടന്ന ബാഗ് തുറന്നുനോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങളുടെ വിദേശ കറൻസിയും പാസ്‌പോർട്ടും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ. സ്വന്തമാക്കാനുള്ള അവസരമുണ്ടായിട്ടും ബാഗ് പൊലീസിന് കൈമാറിയ രാജസ്ഥാൻ സ്വദേശിയുടെ സത്യസന്ധത ഒടുവിൽ ഉടമക്ക് തുണയായി.

അജ്മീറിലെ ഭോപോൻ കാ ബഡ സ്വദേശിയായ രാജേഷ് കുമാറാണ് ഏകദേശം 9.48 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി അടങ്ങിയ ബാഗ് ഉടമക്ക് തിരികെ നൽകിയത്. റോഡിൽ കിടന്നിരുന്ന ബാഗ് കൈക്കലാക്കുന്നതിന് പകരം അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി അധികൃതർക്ക് കൈമാറുകയായിരുന്നു. പിന്നാലെ ബാഗ് പരിശോധിച്ചപ്പോൾ പാസ്‌പോർട്ട്, വിവിധ രേഖകൾ, വിദേശ കറൻസി നോട്ടുകൾ എന്നിവ ലഭിച്ചു. ബാഗിനുള്ളിലുണ്ടായിരുന്ന രേഖകളിലെ വിവരങ്ങൾ ഉപയോഗിച്ചാണ് ഉടമയെ കണ്ടെത്തിയത്.

പശ്ചിമ ബംഗാളിൽ എസ്.ബി.ഐ മാനേജരായി ജോലി ചെയ്യുന്ന സദ്ദാം ആലമാണ് ബാഗിന്റെ ഉടമയെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. ദർഗയിൽ പ്രാർഥന നടത്തുന്നതിനായാണ് അദ്ദേഹം അജ്മീറിലെത്തിയത്. ദർഗ സന്ദർശനത്തിനുശേഷം ടെമ്പോയിൽ യാത്ര ചെയ്യുന്നതിനിടെ ബാഗ് വാഹനത്തിൽനിന്ന് അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ബാഗ് എവിടെയാണ് നഷ്ടപ്പെട്ടതെന്ന ആശങ്കയിലായിരുന്നു ആലം.

മൂന്ന് 500 ദിനാർ, ഒരു 200 ദിനാർ, പതിനൊന്ന് 100 ദിനാർ, മൂന്ന് 10 ദിനാർ നോട്ടുകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ഇവയുടെ ആകെ മൂല്യം ഏകദേശം 9.48 ലക്ഷം രൂപയാണ്. വിദേശ കറൻസിക്കു പുറമെ പാസ്‌പോർട്ടും മറ്റ് പ്രധാന രേഖകളും പൊലീസ് ആലമിന് തിരികെ നൽകി. വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചുകിട്ടിയതിൽ ആലം രാജസ്ഥാൻ പൊലീസിനും അജ്മീറിലെ ജനങ്ങൾക്കും നന്ദി അറിയിച്ചു. ബാഗ് സ്വന്തം കൈവശം വെക്കാതെ അധികൃതരെ ഏൽപിച്ച രാജേഷ് കുമാറിന്റെ സത്യസന്ധതയും അഭിനന്ദനാർഹമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajmer Resident Returns Foreign Currency
Next Story