ഉറുമിവീശലിൽ വിസ്മയമായി നാലുവയസ്സുകാരൻ സെലസ്റ്റിനോ; സ്വന്തംപേരിൽ കുറിച്ചത് നാല് റെക്കോഡുകൾ
text_fieldsഉറുമി അനായാസം വീശുന്ന നാലുവയസ്സുകാരൻ സെലസ്റ്റിനോ
ആലപ്പുഴ: കളരിപ്പയറ്റിൽ ഏറ്റവും അപകടകരമായ ആയുധമായ ‘ഉറുമി’ വീശലിൽ വിസ്മയം തീർത്ത് നാലുവയസ്സുകാരൻ സെലസ്റ്റിനോ വർഗീസ്. ചേർത്തല തെക്ക് 12ാം വാർഡ് വലിയവീട്ടിൽ ഫ്രൂഡൻ ബർഗ് ഗാല സെയിൽസ് മാനേജർ അനിൽപ്രശാന്തിന്‍റെയും ജീതുവിന്‍റെയും രണ്ടാമത്തെ മകനാണ്.
പട്ടണക്കാട് സെന്‍റ് ജോസഫ് പബ്ലിക് സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയാണ്. ചെറുപ്രായത്തിൽ കളരിപ്പയറ്റ് വിഭാഗത്തിലെ ഉറുമിവീശലയിൽ നാല് റെക്കോഡുകൾ സ്വന്തംപേരിൽ കുറിച്ചു. 30 സെക്കൻറിൽ 93 തവണ വീശിയാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ഇതിന് പിന്നാലെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യൻ ബുക്ക് ഓഫ് സ്കൂൾ റെക്കോഡ്, കേരള ബുക്ക് ഓഫ് റെക്കോഡ് എന്നിവയും സ്വന്തമാക്കി.
12വയസ്സിൽ താഴെയുള്ളവർ അനായാസം ഉറുമിവീശുന്നത് അപൂർവമാണെന്നാണ് മേഖയിലുള്ളവർ പറയുന്നത്. മൂന്നാംവയസ്സിലാണ് പരിശീലനം തുടങ്ങിയത്. സെലസ്റ്റിനോയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ആലപ്പുഴ തത്തംപള്ളി കളരിപ്പയറ്റ് അക്കാദമിയിലെ അധ്യാപകൻ യേശുദാസ് ജസ്റ്റിന്‍റെ പരിശീലനമാണ് തുണയായത്. നിരവധി ചാമ്പ്യൻഷിപ്പുകളിൽ പോരിനിറങ്ങി കളരി സംസ്ഥാന ചാമ്പ്യനായ സഹോദരൻ അഡ്രിയാനോ വർഗീസിന്‍റെ (ആറാംക്ലാസ്) കൈ-മെയ് വഴക്കം കണ്ടാണ് വളർന്നത്. ചെറുപ്രായത്തിൽ തന്നെ മോഡലിങ്ങിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

