Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗംഗാ തീരം വൃത്തിയാക്കി വിദേശ സഞ്ചാരികൾ; വൈറലായി വിഡിയോ

text_fields
bookmark_border
ഗംഗാ തീരം വൃത്തിയാക്കി വിദേശ സഞ്ചാരികൾ; വൈറലായി വിഡിയോ
cancel

ഈയിടെ നദി വൃത്തിയാക്കിയ യുവാവ് സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ ഇവിടെ ഋഷികേശിലെ ഗംഗാനദി വൃത്തിയാക്കിയ വിദേശ സഞ്ചാരികളാണ് ഇപ്പോൾ വൈറലാകുന്നത്. ഗംഗാനദീതീരത്ത് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുന്ന കുറച്ച് വിദേശവനിതകളുടെ വിഡിയോ പ്രസന്ന കുമാർ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇന്ത്യക്കാരും വിനോദസഞ്ചാരികളും മലിനമാക്കിയ നദീതീരമാണ് ഇവർ സ്വമേധയാ ശുചിയാക്കുന്നത്. കൈയിൽ ഗ്ലൗസ് ധരിച്ചും പ്ലാസ്റ്റിക് ബാഗ് കരുതിയുമാണ് ഇവർ പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാർ തന്നെ സ്വന്തം രാജ്യത്തെ മലിനമാക്കാൻ ശ്രമിക്കുമ്പോൾ വിദേശികളാകട്ടെ നമ്മുടെ പൈതൃകവും ശുചിത്വവും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.


അതേസമയം വിദേശ വനിതകളുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഗംഗയെ മാതാവിന് തുല്യമായി കണക്കാക്കുന്നവർതന്നെ മലിനമാക്കുമ്പോൾ മറ്റ് രാജ്യത്തുള്ളവർ സംരക്ഷിക്കുകയാണെന്ന് തന്നെ പറയാം. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് കവറുകൾക്കും മറ്റ് മാലിന്യങ്ങൾക്കും പുറമെ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും ഗംഗാതീരത്ത് അടിഞ്ഞുകൂടുന്നത് പതിവാണ്. ഋഷികേശിലും സമീപത്തെ ഹരിദ്വാറിലും ആവർത്തിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലും പ്രശ്നം തുടരുകയാണ്. ഗംഗയെ മാതാവിനോട് ഉപമിക്കുന്നവർ തന്നെ നദിയെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി കാണുന്നത് വിരോധാഭാസമാണെന്നും ഇത്തരം പ്രവൃത്തികൾ ഭാവിതലമുറയെ ബാധിക്കുമെന്നും ചിലർ പ്രതികരിച്ചു. ഗംഗയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ സന്ദർശകനും സ്വന്തം മാലിന്യം കൃത്യമായി സംസ്കരിക്കണമെന്നും വിഡിയോ ഓർമിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rishikesh Ganga Cleanup Goes Viral
Next Story