ഭീമൻ സമൂസയുമായി ലണ്ടൻ ലോക റെക്കോർഡിൽ VIDEO
text_fieldsലണ്ടൻ: ഏഷ്യൻ വിഭവമായ സമൂസ ഉണ്ടാക്കി ലണ്ടൻ ടീം ലോക റെക്കോർഡിട്ടു. 153.1കിലോഗ്രാം ഭാരമുളള സമൂസയാണ് ലണ്ടൻ സംഘം നിർമിച്ചത്. യു.െകയിെല മുസ്ലിം സഹായ സന്നദ്ധ സംഘടനയാണ് സമൂസ നിർമിച്ചത്. കിഴക്കൻ ലണ്ടനിലെ പള്ളിയിൽ വെച്ചായിരുന്നു നിർമാനം. പ്രത്യേകം തയാറാക്കിയ ചെരുവത്തിലിട്ടാണ് പൊരിച്ചെടുത്തത്.

കമ്പിവലയിൽ വച്ചാണ് സമൂസ നിർമിച്ചത്. പിന്നീട് അത് എണ്ണയിലിറക്കി പൊരിച്ചെടുത്തു. 15മണിക്കൂർ സമയമെടുത്ത് 12പേർ ചേർന്നാണ് സമൂസ നർമിച്ചത്. 26കാരനായ ഫരീദ് ഇസ്ലാമാണ് പദ്ധതിയുടെ സംഘാടകൻ.
ഗിന്നസ് അധികൃതർ സമൂസ പരിശോധിച്ചു. ഗിന്നസ് റെക്കോർഡ് നേടണമെങ്കിൽ സമൂസ ത്രികോണാകൃതിയിലായിരിക്കണം. ധാന്യമാവ്, ഉരുളക്കിഴങ്ങ്, ഉള്ളി, കടല എന്നിവ അടങ്ങിയിരിക്കണം. പൊരിച്ചെടുക്കണം. വേവിച്ചശേഷവും രൂപം നഷ്ടമാകരുത് തുടങ്ങിയവ ഗിന്നസ് റിക്കോർഡിന് പരിഗണിക്കാൻ ആവശ്യമാണ്.

ലണ്ടൻ സംഘം നിർമിച്ച ഭീമൻ സമൂസക്ക് പൊരിച്ചെടുത്ത ശേഷവും രുപ നഷ്ടം സംഭവിച്ചിട്ടില്ല. മുഴുവൻ ഭക്ഷിക്കാൻ കഴിയുന്നതാകണമെന്ന നിബന്ധനയും ഇത് പാലിച്ചിട്ടുണ്ട്. ദരിദ്രരായ നാട്ടുകാർക്ക് സമൂസ വിതരണം ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.
And in video, the record breaking Samosa pic.twitter.com/8A7LCZlFfH
— Catrin Nye (@CatrinNye) August 22, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.