Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവെള്ളരിക്ക മോരുകറി

വെള്ളരിക്ക മോരുകറി

text_fields
bookmark_border
വെള്ളരിക്ക മോരുകറി
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:
1. വെ​ള്ള​രി​ക്ക ക​ഷ​ണ​ങ്ങ​ള്‍ ആ​ക്കി​യ​ത് -ഒ​രു ക​പ്പ്‌

 • പ​ച്ച​മ ു​ള​ക് നെ​ടു​കെ പി​ള​ര്‍ന്ന​ത് -മൂ​ന്ന്
 • മ​ഞ്ഞ​ള്‍പൊ​ടി -കാ​ല്‍ ടീ​സ്പൂ​ണ്‍
 • ക​റി​വേ​പ്പി​ല -ഒ​രു ത​ണ് ട്

2. അ​ര​പ്പി​ന്

 • ജീ​ര​കം -ഒ​രു നു​ള്ള്
 • ചു​വന്നു​ള്ളി -ര​ണ്ട്​ അ​ല്ലി
 • തേ​ങ്ങ തി​രു​മ്മി​യ​ത് -കാ​ല്‍ ക​പ്പ്‌
 • ക​റി​വേ​പ്പി​ല -ഒ​രു ത​ണ്ട്
 • 3. തൈ​ര് -മൂ​ന്ന് ക​പ്പ്‌

4. താ​ളി​ക്കാ​ന്‍

 • എ​ണ്ണ -ര​ണ്ടു ടീ​സ്പൂ​ണ്‍
 • ചു​മ​ന്നു​ള്ളി -ര​ണ്ടോ മൂ​ന്നോ അ​ല്ലി (വ​ട്ട​ത്തി​ല്‍ അ​രി​ഞ്ഞ​ത്)
 • ക​ടു​ക് -ഒ​രു ടീ​സ്പൂ​ണ്‍
 • വ​റ്റ​ല്‍മു​ള​ക് -ര​ണ്ട്‌
 • ക​റി​വേ​പ്പി​ല -ഒ​രു ത​ണ്ട്
 • ക​റി​വേ​പ്പി​ല -കു​റ​ച്ച്
 • 5. ഉ​പ്പ്‌ -പാ​ക​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം:

 1. വെ​ള്ള​രി​ക്ക പ​ച്ച​മു​ള​കും പൊ​ടി​ക​ളും ചേ​ര്‍ത്ത് ആ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ക്കു​ക.
 2. തേ​ങ്ങ​യും ജീ​ര​ക​വും ഉ​ള്ളി​യും ക​റി​വേ​പ്പി​ല​യും വെ​ണ്ണപോ​ലെ മ​യ​ത്തി​ല്‍ അ​ര​ച്ചെ​ടു​ക്കു​ക.
 3. ഈ ​അ​ര​പ്പ് തൈ​രു​മാ​യി ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.​ ഉ​പ്പും ചേ​ര്‍ക്ക​ണം.
 4. വെ​ള്ള​രി​ക്ക വെ​ന്ത​തി​നു​ശേ​ഷം തീ ​വ​ള​രെ കു​റ​ച്ച് തൈ​ര് ഒ​ഴി​ച്ച് തു​ട​രെ ഇ​ള​ക്കിക്കൊണ്ടി​രി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ ക​റി പി​രി​ഞ്ഞു​പോ​കും.
 5. ചെ​റു​താ​യി ആ​വി വ​ന്നു തു​ട​ങ്ങു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക.​ പി​​െന്ന​യും കു​റ​ച്ച് നേ​രംകൂ​ടി ഇ​ള​ക്കു​ക.
 6. എ​ണ്ണ​യി​ല്‍ ക​ടു​കും വ​റ്റ​ൽ​മു​ള​കും ക​റി​വേ​പ്പി​ല​യും താ​ളി​ച്ച്‌ ക​റി​യി​ല്‍ ഒ​ഴി​ക്കു​ക.

വെ​ള്ള​രി​ക്ക മോ​രു​ക​റി റെ​ഡി...

തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
TAGS:Vellarikka Moru Kari Vellarikka Moru Curry food lifestyle news 
Next Story