Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപുഡിങ് വെറൈറ്റീസ്

പുഡിങ് വെറൈറ്റീസ്

text_fields
bookmark_border
പുഡിങ് വെറൈറ്റീസ്
cancel

ഓറഞ്ച് പുഡിങ്

ചേരുവകള്‍:

 • മുട്ട- എട്ട് എണ്ണം
 • അമേരിക്കന്‍ മാവ്- കാല്‍ കപ്പ്
 • പഞ്ചസാര- ആറ് ടേബിള്‍ സ്പൂണ്‍
 • ജാതിക്കാ പൊടിച്ചത്- കുറച്ച്
 • ഓറഞ്ച് നീര്- നാലു കപ്പ്

തയാറാക്കേണ്ടവിധം:
മുട്ട അടിച്ച് പതയ്ക്കുക. അതില്‍ അമേരിക്കന്‍ മാവും പഞ്ചസാരയും ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കുക. ജാതിക്ക പൊടിച്ചതും ചേര്‍ക്കുക. ഓറഞ്ച് നീര് ചേര്‍ത്ത് നല്ലവണ്ണം അടിച്ചു പതപ്പിക്കുക. എണ്ണ പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കണം. തണുത്ത ശേഷം കഷണങ്ങളാക്കി വിളമ്പാം.

ബ്രഡ് വാനില പുഡിങ്

ചേരുവകള്‍:

 • ബ്രഡ്- 10 കഷണം (ബ്രഡിന്‍െറ മൊരിഞ്ഞ ഭാഗം ഒഴിവാക്കണം)
 • തിളപ്പിച്ച പാല്‍- രണ്ട് കപ്പ്
 • മില്‍ക്ക്മെയ്ഡ്- ഒരു ടിന്‍
 • കസ്റ്റാഡ് പൗഡര്‍- രണ്ട് ടീസ്പൂണ്‍
 • വാനില എസന്‍സ്- അര ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:
ബ്രഡ് പൊടിച്ചെടുക്കുക. കുറച്ച് തിളപ്പിച്ച പാലില്‍ നാല് ടേബിള്‍ സ്പൂണ്‍ കസ്റ്റാഡ് പൗഡര്‍ ചേര്‍ത്ത് പേസ്റ്റാക്കുക. അതിലേക്ക് മില്‍ക്ക് മെയ്ഡും ബാക്കി പാലും ചേര്‍ക്കുക. ചെറു തീയില്‍ ചൂടാക്കുക. കുറുകി വരുമ്പോള്‍ ഇറക്കിവെക്കുക. പൊടിച്ച ബ്രഡും വാനില എസന്‍സും ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം.

കോഫി പുഡിങ്

ചേരുവകള്‍:

 • നെസ്കഫേ- ഒരു ടീസ്പൂണ്‍
 • പാല്‍-മൂന്ന്കപ്പ്
 • പഞ്ചസാര-500 ഗ്രാം
 • മുട്ട- നാല്

തയാറാക്കേണ്ടവിധം:
മുട്ട നന്നായി പതപ്പിച്ച് പഞ്ചസാര ചേര്‍ത്ത് ഇളക്കണം. പാല്‍ തിളപ്പിച്ചെടുത്ത് അതില്‍ നെസ്കഫേ ചേര്‍ക്കണം. ഇതിലേക്ക് പാലും മുട്ടയും ചേര്‍ന്ന മിശ്രിതം ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. എണ്ണയോ നെയ്യോ പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക. ഇറക്കിവെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

കസ്റ്റാഡ് പുഡിങ്

ചേരുവകള്‍:

 • പാല്‍-രണ്ട് കപ്പ്
 • മുട്ട- രണ്ട് എണ്ണം
 • പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍
 • വാനില എസന്‍സ്- ഒരു ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:
മുട്ടയും പാലും പഞ്ചസാരയും കൂടി നന്നായി അടിച്ചുപതപ്പിക്കുക. വാനില എസന്‍സ് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. കുക്കറില്‍ വെയ്റ്റ് ഇടാതെ വേവിക്കുക. ഇറക്കിവെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

ചോക്ലറ്റ്-കരാമല്‍ പുഡിങ്

ചേരുവകള്‍:

 • പാല്‍- രണ്ട്കപ്പ്
 • മുട്ട- മൂന്നം എണ്ണം
 • പഞ്ചസാര- രണ്ട് ടീ സ്പൂണ്‍
 • ഡ്രിങ്കിങ് ചോക്ളറ്റ്-രണ്ട് ടേബിള്‍ സ്പൂണ്‍
 • വാനില എസന്‍സ്- ഒരു ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:
ആദ്യം കാരാമല്‍ തയാറാക്കണം. പഞ്ചസാര -മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി മറ്റൊരു പാത്രത്തില്‍ എടുത്തുവെക്കുക. വേറൊരു പാത്രത്തില്‍ മുട്ടയും പാലും നന്നായി അടിച്ച് യോജിപ്പിക്കുക. പഞ്ചസാര, ചോക്ലറ്റ് ഇവ ചേര്‍ക്കുക. ഇവ നന്നായി അടിച്ച് പതപ്പിച്ച് അതില്‍ വാലിന എസന്‍സ് ചേര്‍ത്ത് കാരാമല്‍ തയാറാക്കിവെച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിക്കണം. ഒരു ബട്ടര്‍ പേപ്പറുകൊണ്ടോ അലൂമിനിയം ഫോയില്‍ കൊണ്ടോ അടച്ച് ആവിയില്‍ വേവിച്ചെടുക്കണം. ഇനി തണുപ്പിച്ച് ഉപയോഗിക്കാം.

ആപ്പിള്‍ പുഡിങ്

ചേരുവകള്‍:

 • ആപ്പിള്‍- 500 ഗ്രാം
 • പാല്‍- നാല് കപ്പ്
 • പഞ്ചസാര- നാല് ടീ സ്പൂണ്‍
 • ഉണക്കമുന്തിരി- 10 എണ്ണം
 • കോണ്‍ഫ്ളവര്‍- ഒരു ടേബിള്‍ സ്പൂണ്‍
 • ഏലക്ക പൊടിച്ചത്- ഒരു നുള്ള്

തയാറാക്കേണ്ടവിധം:
തൊലിയും കുരുവും നീക്കി ചെറുകഷണങ്ങളാക്കി അരിഞ്ഞ ആപ്പിള്‍. മിക്സിയില്‍ അടിച്ചെടുക്കുക. അതിനുശേഷം ഉണക്കമുന്തിരി കഴുകി നന്നായി അടിച്ചെടുക്കുക. കുറച്ച് പാലില്‍ ഒരു ടീസ്പൂണ്‍ കോണ്‍ഫ്ലവര്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ബാക്കിയുള്ള പാലില്‍ കലര്‍ത്തി. അടുപ്പത്തുവെച്ച് നന്നായി ഇളക്കുക. പാല്‍ നന്നായി കുറുകിവരുമ്പോള്‍ അതിലേക്ക് ആദ്യം തയാറാക്കിവെച്ചിരിക്കുന്ന ആപ്പിള്‍, ഉണക്കമുന്തിരി, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം നന്നായി കുറുകിക്കഴിഞ്ഞാല്‍ വാങ്ങിവെക്കാം. പുഡിങ് പാത്രത്തിലേക്ക് മാറ്റി, തണുപ്പിച്ച് ഉപയോഗിക്കാം.

Show Full Article
TAGS:pudding madhyamam lifestyle xmas special 
Next Story