ച​പ്പാ​ത്തി​ക്കൊ​പ്പം ടൊ​മാ​റ്റോ ചി​ക്ക​ൻ

12:49 PM
21/01/2019
tomato-chicken

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • ചി​ക്ക​ൻ –1 1/2 കി​ലോ​ഗ്രാം
  • ഇ​ഞ്ചി –1 ക​ഷണം
  • വെ​ളു​ത്തു​ള്ളി –1
  • പ​ച്ച​മു​ള​ക് – 4 എ​ണ്ണം
  • പി​രി​യ​ൻ മു​ള​കു​പൊ​ടി -ര​ണ്ട് ടേ​ബി​ൾ​ സ്പൂ​ൺ
  • ത​ക്കാ​ളി ചെ​റു​താ​യി മു​റി​ച്ച​ത് –6 എ​ണ്ണം
  • ക​റി​വേ​പ്പി​ല – 3,4 ത​ണ്ട്
  • വെ​ളി​ച്ചെ​ണ്ണ -മൂ​ന്നു ടേ​ബി​ൾ​ സ്പൂ​ൺ
  • ഉ​പ്പ് –ആ​വ​ശ്യ​ത്തി​ന്

ത​യാറാ​ക്കു​ന്ന രീ​തി:

ചി​ക്ക​ൻ ക​ഴു​കി ചെ​റു ക​ഷണങ്ങ​ളാ​ക്കി വെ​ക്കു​ക, പാ​ത്ര​ത്തി​ൽ ഒരു ടേ​ബി​ൾ​സ്പൂ​ൺ ഉ​പ്പ്, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ട്ട് ക​ഴു​കി വെ​ച്ച ചി​ക്ക​ൻ അ​തി​ലേ​ക്ക് ഇ​ട്ട് കൈ കൊ​ണ്ട് ന​ന്നാ​യി കു​ഴ​ക്കു​ക. ഇ​ത് വെ​ള്ള​ത്തോ​ടൊ​പ്പം ഒ​രു കു​ക്ക​റി​ലേ​ക്ക് ഇ​ട്ട് ഒ​രു വി​സി​ൽ വ​രു​ന്ന​ത് വ​രെ വേ​വി​ക്കു​ക, ശേ​ഷം ചൂ​ടാ​റാ​ൻ വെ​ക്കു​ക. ചു​വ​ട് ക​ട്ടി​യു​ള്ള പാ​നി​ൽ മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്‌ ചൂ​ടാ​കു​മ്പോ​ൾ ഇ​ഞ്ചി ച​ത​ച്ച​ത്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ട്ട് ന​ന്നാ​യി മൂ​പ്പി​ക്കു​ക.

പ​ച്ച​മ​ണം പോ​യി ക​ഴി​ഞ്ഞാ​ൽ ത​ക്കാ​ളി അ​രി​ഞ്ഞു വെ​ച്ച​ത് ചേ​ർ​ത്ത് എ​ണ്ണ തെ​ളി​യും വ​രെ വ​ഴ​റ്റു​ക ഒ​രു ടേ​ബി​ൾ സ്പൂ​ൺ മു​ള​ക് പൊ​ടി കൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റു​ക, ഇ​തി​ലേ​ക്ക് വേ​വി​ച്ചു വെ​ച്ച ചി​ക്ക​ൻ ക​ഷണ​ങ്ങ​ൾ ചാ​റോ​ടെ വ​ഴ​റ്റി​യ​തി​ലേ​ക്ക് ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. പാ​ക​ത്തി​ന് ഉ​പ്പ് ചേ​ർ​ക്കു​ക. ചി​ക്ക​നും ത​ക്കാ​ളി മ​സാ​ല​യും ന​ല്ല പോ​ലെ പി​ടി​ക്കു​ന്ന​ത് വ​രെ ഇ​ള​ക്കി​ക്കൊ​ടു​ക്കു​ക. ചി​ക്ക​നി​ൽ ത​ക്കാ​ളി മ​സാ​ല പി​ടി​ച്ചു ക​ഴി​ഞ്ഞു പാ​ക​ത്തി​ന്  കു​റു​കി​യാ​ൽ അ​ടു​പ്പി​ൽ നി​ന്ന് ഇ​റ​ക്കി വെ​ക്കാം. ച​പ്പാ​ത്തി​ക്കൊ​പ്പം ക​ഴി​ക്കാ​ൻ ടൊ​മാ​റ്റോ ചി​ക്ക​ൻ ന​ല്ല​താ​ണ്.

തയാറാക്കിയത്: അ​ജി​നാ​ഫ

Loading...
COMMENTS