ഈസി തൈരുവട

11:56 AM
11/06/2018

വടക്കുള്ള ചേരുവകൾ:

 • കടലമാവ് - 1കപ്പ്
 • ഉണക്കമുളക് - 2
 • ജീരകം - 1\2 ടീ സ്​പൂൺ
 • അപ്പക്കാരം - 1\2 ടീ സ്​പൂൺ
 • ഉപ്പ് - 1\2 ടീ സ്​പൂൺ
 • വെള്ളം ആവശ്യത്തിന്
 • എണ്ണ വറുക്കാൻ ആവശ്യത്തിന്

തൈരിനുള്ള ചേരുവകൾ:

 • തൈര് - 1കപ്പ്​
 • ചുമന്നുള്ളി  - 5
 • ഉപ്പ്  - 1 ടീ സ്​പൂൺ
 • കുരുമുളക് പൊടിച്ചത് - 1 ടീ സ്​പൂൺ
 • പഞ്ചസാര    - 2  ടീ സ്​പൂൺ
 • കായപ്പൊടി - 1\2  ടീ സ്​പൂൺ
 • പൊതീന ചട്നി - 2   ടീ സ്​പൂൺ
 • ചാട്ട് മസാല - 1  ടീ സ്​പൂൺ
 • കശ്മീരി മുളകുപൊടി  - 1\2 ടീ സ്​പൂൺ
 • ജീരകം വറുത്തുപൊടിച്ചത്  - 1\2 ടീ സ്​പൂൺ

ഉണ്ടാക്കുന്ന രീതി:  
വടക്കുള്ള ചേരുവകളെല്ലാം ആവശ്യത്തിന്​ വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് ചൂടുള്ള എണ്ണയിൽ വറുത്തുകോരുക. വടകൾ എല്ലാം രണ്ടുമിനിറ്റ് പച്ച വെള്ളത്തിൽ കുതിർത്തുവെക്കുക. ഒരു ബൗളിൽ തൈര് എടുത്ത് ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിയുക. അതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

കുതിർത്തുവെച്ച് വട ഓരോന്നായി കൈകൊണ്ട് പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് സെറ്റ് ചെയ്തു വെക്കുക, അതിലേക്ക് തൈരു മിശ്രിതം ഒഴിച്ച് മുകളിൽ ചാട്ട് മസാലയും കശ്മീരി മുളകുപൊടിയും കായപ്പൊടിയും മല്ലിയിലയും പൊതീന ചട്നിയും ജീരകപ്പൊടിയും കൊണ്ട് അലങ്കരിക്കുക. തൈരുവട റെഡി.

തയാറാക്കിയത്: ജസ്‌നി ഷമീര്‍

Loading...
COMMENTS