തലശ്ശേരി ഇറച്ചി പത്തൽ

12:54 PM
05/06/2018
 • ഗോതമ്പുപൊടി - 500 ഗ്രാം
 • മൈദ - 2 സ്പൂൺ 
 • ചിക്കൻ - 250 ഗ്രം 
 • സവാള -2 എണ്ണം 
 • പച്ചമുളക് -5 എണ്ണം
 • മുളക് പൊടി- 1/2 സ്പൂണ്‍
 • മഞ്ഞള്‍ പൊടി (1/4 സ്പൂണ്‍)
 • ഗരം മസാല - 1/2 സ്പൂൺ 
 • മല്ലി ഇല - ആവശ്യത്തിന് 
 • കറിവേപ്പില -1 തണ്ട് 
 • ഉപ്പ് -ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം: 
ചിക്കൻ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് ചൂടാറിയ ശേഷം മിക്‌സിയിൽ ഒന്ന് ക്രഷ് ചെയ്ത്​ എടുക്കുക. ഒരു പാനിൽ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, മുളക് പൊടി, മഞ്ഞൾ പൊടി, കറിവേപ്പില, ഗരം മസാല, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് ക്രഷ് ചെയ്ത ചിക്കനും കൂടി ഇട്ടു വഴറ്റുക. ഗോതമ്പുപൊടിയും മൈദപൊടിയും ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചു ചെറുതായി പരത്തി എടുക്കുക. പരത്തിയ ചപ്പാത്തിയില്‍ മസാല നിറച്ച്​ അരിക് മടക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

തയാറാക്കിയത്: ജിജി ഹറൂഷ്
 

Loading...
COMMENTS