Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightനാവിൽ വെള്ളമൂറും മീ​ൻ...

നാവിൽ വെള്ളമൂറും മീ​ൻ ക​റി

text_fields
bookmark_border
Fish-Curry
cancel

തേ​ങ്ങ ഇ​ല്ലാ​തെ വ​റു​ത്ത​ര​ച്ചൊ​രു മീ​ൻ ക​റി​യും കൂ​ട്ടി​യാ​കാം ഇ​ന്ന​ത്തെ ഊ​ണ്. ദ​ശ​ക്ക​ട്ടി​യു​ള്ള മീ​ ൻ ആ​ണു വ​റു​ത്ത​ര​ച്ച് ​െവ​ക്കാ​ൻ ഏ​റ്റ​വും ന​ല്ല​ത്.​ ചൂ​ര, നെ​യ്‌​മീ​ൻ, സ്രാ​വ് പോ​ലു​ള്ള​വ. ഞാ​ൻ സ്രാ​വ് ആ​ ണു വെ​ച്ച​ത്...

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • മീ​ൻ -അര കിലോ
  • ചെ​റിയ ഉള്ളി -12 എണ്ണം
  • മ​ഞ്ഞൾ​പ ൊ​ടി -അര ടീസ്പൂ​ൺ
  • മു​ള​ക് പൊ​ടി -രണ്ടോ മൂന്നോ ടീ സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി -അര ടീസ്പൂ​ൺ
  • മ​ല്ലിപ്പൊടി -രണ്ട്​ ടീ​സ്പൂ​ൺ
  • ഇ​ഞ്ചി അ​രി​ഞ്ഞത് -ഒന്നര ടീസ്പൂ​ൺ
  • വെ​ളു​ത്തുള്ളി അ​രി​ഞ്ഞ​ത്-ഒന്നര ടീസ്പൂ​ൺ
  • പ​ച്ച​മു​ള​ക് -മൂന്ന്​
  • ക​റി​വേ​പ്പി​ല -മൂന്ന്​ ത​ണ്ട്
  • ഉ​പ്പ്, എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്
  • ഉ​ലു​വ -രണ്ടു നു​ള്ള്
  • കു​ടംപു​ളി നാലഞ്ച്​ അ​ല്ലി(കു​റ​ച്ച് വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത് ​െവ​ക്കു​ക)
  • മാ​ങ്ങ -ഒന്ന്​ (നി​ർ​ബ​ന്ധ​മി​ല്ല ഉ​ണ്ടെ​ങ്കി​ൽ ചേ​ർ​ക്കാം)

തയാറാക്കുന്ന വി​ധം:
പാ​ൻ അ​ടു​പ്പി​ൽ വെ​ച്ച് ചൂ​ടാ​കു​മ്പോ​ൾ മ​ഞ്ഞൾ പൊ​ടി, മു​ള​ക് പൊ​ടി, മ​ല്ലിപ്പൊടി, കു​രു​മു​ള​ക് പൊ​ടി ഇ​വ ചേ​ർ​ത്ത്​ മൂ​പ്പി​ക്കു​ക.​ മൂ​ത്തു ക​ഴി​യു​മ്പോ​ൾ ഓ​ഫാ​ക്കി ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ലേ​ക്ക് ത​ണു​ക്കാ​നാ​യി വി​ത​റി​യി​ടു​ക. ക​റിവെ​ക്കാ​നു​ള്ള പ​ാത്രം അ​ടു​പ്പി​ൽ വെ​ച്ച് എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഉ​ലു​വ പൊ​ട്ടി​ക്കു​ക, പി​ന്നെ അ​തി​ലേ​ക്ക് ക​റി​വേ​പ്പി​ല, ചെ​റി​യ ഉള്ളി അ​രി​ഞ്ഞത്, പ​ച്ച​മു​ള​ക് നീ​ള​ത്തി​ൽ കീ​റി​യ​ത്, ഇ​ഞ്ചി, വെ​ളു​ത്തുള്ളി ചേ​ർ​ത്ത് വ​ഴ​റ്റു​ക. ന​ന്നാ​യി വ​ഴ​ന്ന് നി​റം മാ​റിവ​രു​മ്പോ​ൾ അ​തി​ലേ​ക്ക് നേ​ര​ത്തേ ത​ണു​പ്പി​ക്കാ​ൻ ​െവ​ച്ച പൊ​ടി മി​ക്സി​യി​ൽ അ​ൽപം വെ​ള്ളം ചേ​ർ​ത്ത് അ​ര​ച്ച് യോ​ജി​പ്പി​ക്കു​ക.

പാ​ക​ത്തി​നു ഉ​പ്പ്, കു​ടംപു​ളി വെ​ള്ള​ത്തോ​ടു കൂ​ടി , മാ​ങ്ങ കഷ​ണ​ങ്ങ​ളാ​ക്കി​യ​ത് പാ​ക​ത്തി​നു വെ​ള്ളം ഇ​വ ചേ​ർ​ത്ത് ഇ​ള​ക്കി, ഒ​ന്ന് ചൂ​ടാ​യി ക​ഴി​യു​മ്പോ​ൾ മീ​ൻ ക​ഷ​ണ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്ത് ഇ​ള​ക്കി പത്ത്​ മി​നിറ്റ് അ​ട​ച്ച് ​െവ​ച്ച് വേ​വി​ക്കു​ക. ക​റി ന​ന്നാ​യി തി​ള​ച്ച് എ​ണ്ണ തെ​ളി​യു​ന്ന പ​രു​വം ആ​കു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്ത് ഒരു സ്പൂ​ൺ പ​ച്ച​വെളി​ച്ചെ​ണ്ണ, ഒരു ത​ണ്ട് ക​റി​വേ​പ്പി​ല കൂ​ടി മേലെ തൂ​കാം. വ​റു​ത്ത​ര​ച്ച മീ​ൻ ക​റി ത​യാ​ർ. (ഇ​ന്ന് ഉ​ണ്ടാ​ക്കി നാ​ളെ ക​ഴി​ക്കു​ന്ന​താ​യി​രി​ക്കും ഏ​റ്റ​വും രു​ചി​ക​രം.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish dishesfish curryKerala Fish CurryLifestyle Newsfood
Next Story