Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്വീ​റ്റ്​...

സ്വീ​റ്റ്​ പൊ​ട്ടാ​റ്റോ ഫ​ഡ്​​ജ്​

text_fields
bookmark_border
സ്വീ​റ്റ്​ പൊ​ട്ടാ​റ്റോ ഫ​ഡ്​​ജ്​
cancel
camera_altsweet potato fudge

അ​ന്ന​ജ​ത്തിന്‍റെയും പ്രോ​ട്ടീന്‍റെ​യും വി​റ്റാ​മി​ൻ 'എ' ​യു​ടെ​യും ക​ല​വ​റ​യാ​ണ്​ മധുരക്കി​ഴ​ങ്ങ്. വെ റും പു​ഴു​ക്ക്​, സ്റ്റ്യൂ വിഭവങ്ങളിലൊതുക്കാതെ മ​ധു​ര​ക്കി​ഴ​ങ്ങു​കൊ​ണ്ട്​ രുചികരമായൊരു ഫഡ്​ജ്​ തയാറാക് കാം...

സ്വീ​റ്റ്​ പൊ​ട്ടാ​റ്റോ ഫ​ഡ്​​ജ്​

ചേ​രു​വ​ക​ൾ:

  • മ​ധു​ര​ക്കി​ഴ ​ങ്ങ്​ ഗ്രേ​റ്റ്​ ചെ​യ്​​ത​ത്​ -1 ക​പ്പ്​
  • പാ​ൽ -അര ക​പ്പ്​
  • നെ​യ്യ്​ -1 ടീ​സ്​​പൂ​ൺ
  • മി​ൽ​ക്ക്​​മെ​യ്​​ഡ്​ -2 ടീ​സ്​​പൂ​ൺ
  • ക​റു​ക​പ്പ​ട്ട പൊ​ടി -ഒ​രു നു​ള്ള്​
  • മ​ഞ്ഞ​ൾ​പ്പൊ​ടി / മ​ഞ്ഞ ഫു​ഡ്​​ക​ള​ർ -ഒ​രു നു​ള്ള്​

ടോ​പ്പി​ങ്ങി​ന്​ ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ:

  • പാ​ൽ -അര ക​പ്പ്​
  • പാ​ൽ​പൊ​ടി -അര ക​പ്പ്​
  • വെ​ണ്ണ -1 ടീ​സ്​​പൂ​ൺ
  • പ​ഞ്ച​സാ​ര -2 ടീ​സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന​വി​ധം:

പാ​നെ​ടു​ത്ത്​ നെ​യ്യ്​ ഒ​ഴി​ച്ച്​ ചൂ​ടാ​ക്കി ഗ്രേ​റ്റ്​ ചെ​യ്​​ത മ​ധു​ര​ക്കി​ഴ​ങ്ങ്​ വ​ഴ​റ്റി​യെ​ടു​ക്കു​ക. മ​ധു​ര​ക്കി​ഴ​ങ്ങി​െ​ൻ​റ പ​ച്ച​മ​ണം മാ​റി​ത്തു​ട​ങ്ങു​േ​മ്പാ​ൾ പാ​ൽ ഒ​ഴി​ച്ച്​ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. പാ​ൽ കു​റു​കി ക​ട്ടി​യാ​കു​ന്ന​തു​വ​രെ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ശേ​ഷം മി​ൽ​ക്ക്​​മെ​യ്​​ഡ്​/ക​ണ്ട​ൻ​സ്​​ഡ്​ മി​ൽ​ക്​ ക​റു​ക​പ്പ​ട്ട പൊ​ടി​യും മ​ഞ്ഞ​നി​റ​വും ചേ​ർ​ത്ത്​ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ഇൗ ​മി​ശ്രി​തം മ​റ്റൊ​രു പാ​ത്ര​ത്തി​ലേ​ക്ക്​ മാ​റ്റുക.

മ​റ്റൊ​രു പാ​നെ​ടു​ത്ത്​ വെ​ണ്ണ ഒ​രു​ക്കി, പാ​ൽ, പാ​ൽ​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത്​ ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക്​ പ​ഞ്ച​സാ​ര ചേ​ർ​ത്ത്​ ചെ​റു​ചൂ​ടി​ൽ ഇ​ത്​ ക​ട്ടി​യാ​യി പേ​സ്​​റ്റ്​ പ​രു​വ​മാ​കും വ​രെ ഇ​ള​ക്കു​ക. നേ​ര​ത്തേ ത​യാ​റാ​ക്കി​യ മ​ധു​ര​ക്കി​ഴ​ങ്ങ്​ മി​ശ്രി​തം ബൗ​ളി​ലേ​ക്ക്​ മാ​റ്റു​ക. അതിന്​ മുകളിലേക്ക്​ രണ്ടാമത്​ തയാറാക്കിയ ടോപ്പിങ്​ ഒഴിക്കുക. ഫ്രിഡ്​ജിൽ വെച്ച്​ ര​ണ്ടു മ​ണി​ക്കൂ​ർ ത​ണു​പ്പി​ച്ച​ശേ​ഷം പി​സ്​​ത ന​ട്ട്​​സ്​ ഇ​ട്ട്​ അ​ല​ങ്ക​രി​ച്ച്​ വി​ള​മ്പാം.

തയാറാക്കിയത്​: ചെപ്പു ഷെഫീഖ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkLifestyle NewsSweet potatoSweet potato fudgefusion food
Next Story