കൊ​ള​സ്ട്രോ​ളിന് വിട; ഓം​ലെ​റ്റ് കഴിക്കൂ

20:38 PM
02/10/2018
Special-Omelet

കൊ​ള​സ്ട്രോ​ളി​നെ പേ​ടി​ക്കേ​ണ്ട; ഓം​ലറ്റ് ഇ​ങ്ങ​നെ ക​ഴി​ച്ചാ​ൽ മ​തി കൊ​ള​സ്‌​ട്രോ​ളും ഷു​ഗ​റു​മൊ​ക്കെ ഇ​ന്ന​ത്തെ കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ആ​ള്‍ക്കാ​രി​ലും സാ​ധാ​ര​ണ​യാ​യി ക​ണ്ടു വ​രു​ന്ന​താ​ണ്. ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​ണ് മു​ട്ട. മു​ട്ട​യു​ടെ മ​ഞ്ഞ​ക്കരു കൊ​ള​സ്‌​ട്രോ​ള്‍ കൂ​ട്ടും എ​ന്നു ക​രു​തി മു​ട്ടവെ​ള്ള മാ​ത്രം ക​ഴി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. മു​ട്ട മു​ഴു​വ​നാ​യി ക​ഴി​ക്കാ​തെ വെ​ള്ള മാ​ത്രം ക​ഴി​ക്കു​മ്പോ​ള്‍ കലോറി​യും കൊ​ഴു​പ്പും പൂ​രി​ത കൊ​ഴു​പ്പും കു​റ​ച്ചു മാ​ത്ര​മേ ശ​രീ​ര​ത്തി​ലെ​ത്തൂ. അ​തി​നാ​ല്‍, കൊ​ള​സ്‌​ട്രോ​ളു​ള്ള​വ​ര്‍ക്കാ​യി മു​ട്ട ഓം​ലെ​റ്റ് ത​യാ​റാ​ക്കാം. മ​ഞ്ഞ​ക്കരു ഉ​പ​യോ​ഗി​ക്കാ​തെ...

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ള്‍:

  • മു​ട്ട​വെ​ള്ള -മൂ​ന്നു മു​ട്ട​യു​ടേ​ത്
  • ഉ​പ്പ് -പാ​ക​ത്തി​ന്
  • ത​ക്കാ​ളി -ഒ​രു ചെ​റു​ത്
  • കാ​ര​റ്റ് -ഒ​രു ചെ​റി​യ ക​ഷ​ണം
  • സ​വാ​ള -ഒ​രു സ​വാ​ള​യു​ടെ പ​കു​തി
  • പ​ച്ച​മു​ള​ക് -ഒ​ന്ന്
  • മ​ല്ലി​യി​ല പൊ​ടി​യാ​യി അ​രി​ഞ്ഞ​ത് -അ​ര വ​ലി​യ സ്പൂ​ണ്‍

പാ​കം ചെ​യ്യു​ന്ന വി​ധം:
മു​ട്ട​വെ​ള്ള ഉ​പ്പു ചേ​ര്‍ത്ത് ന​ന്നാ​യി അ​ടി​ക്കു​ക. ത​ക്കാ​ളി, കാ​ര​റ്റ്, സ​വാ​ള, പ​ച്ച​മു​ള​ക് എ​ന്നി​വ വ​ള​രെ പൊ​ടി​യാ​യി അ​രി​യു​ക. അ​രി​ഞ്ഞ കൂ​ട്ട് അ​ടി​ച്ചു​െവ​ച്ചി​രി​ക്കു​ന്ന മു​ട്ട​വെ​ള്ള​യു​മാ​യി ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. നോ​ൺസ്​റ്റി​ക്ക്​ പാ​ന്‍ ചൂ​ടാ​ക്കി, ഓം​ലെ​റ്റ് മി​ശ്രി​തം ഒ​ഴി​ച്ച് മൂ​ടി​െവ​ച്ചു വേ​വി​ക്കു​ക. വീ​റ്റ് ബ്രെ​ഡി​നൊ​പ്പം സാ​ന്‍വി​ച്ച് ആ​ക്കാ​ന്‍ ബെ​സ്​റ്റാ​ണ് ഈ ​ഓം​ലെ​റ്റ്. 

തയാറാക്കിയത്: അ​ജി​നാ​ഫ

Loading...
COMMENTS