സൗദി സ്പെഷ്യൽ ഷുവർബ

14:37 PM
12/07/2018
saudi-24

സൗദി അറേബ്യക്കാർക്ക് ഒഴിവാക്കാനാവാത്തൊരു വിഭവമാണ് ഷുവർബ. റമദാൻ മാസത്തിലാണ് ഈ വിഭവം കൂടുതലായി ഉപയോഗിക്കുന്നത്. രുചികരമായ ഷുവർബ തയാറാക്കുന്നവിധം വിവരിക്കുന്നു...

ആവശ്യമുള്ള സാധനങ്ങൾ:

 • മട്ടൻ-500 ഗ്രാം
 • ഓട്സ്-ഒരു കപ്പ്
 • മാഗി-ഒരു ക്യൂബ്
 • സവാള-രണ്ടെണ്ണം
 • തക്കാളി-രണ്ടെണ്ണം
 • പച്ചമുളക്-രണ്ടോ മൂന്നോ
 • കുരുമുളക്-കുറച്ച്
 • പേരുംജീരകം-കുറച്ച്
 • വെളുത്തുള്ളി-ഒരു കുടം
 • ഇഞ്ചി-ഒരു വലിയ കഷണം
 • മഞ്ഞൾപൊടി-അൽപം
 • ഉപ്പ്-ആവശ്യത്തിന്
 • മല്ലിയില-കുറച്ച്
 • വെള്ളം-ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം:

Saudi-Dish-suvarba

ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരച്ചുവെക്കുക. കുരുമുളകും പെരുംജീരകവും പൊടിക്കുക. സവാളയും തക്കാളിയും ചെറുതായി അരിയുക. വൃത്തിയാക്കി വെച്ചിരിക്കുന്ന മട്ടനോടൊപ്പം തക്കാളി, സവാള, അരച്ചുവെച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, മാഗിയും, പൊടിച്ചുവെച്ചിരിക്കുന്ന പെരുംജീരകവും, കുരുമുളകും, മഞ്ഞൾപൊടിയും, ഉപ്പും, വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക.

മൂന്ന് വിസിലിനുശേഷം കുക്കർ ഓഫ് ചെയ്തതിനു ശേഷം അടപ്പുതുറന്ന് ഓട്സ് ചേർത്ത് നന്നായി ഇളക്കി വീണ്ടും അടുപ്പിൽവെച്ച് വേവിക്കുക (ഇനി കുക്കറി​​​​​​​െൻറ മൂടി ആവശ്യമില്ല). 20 മിനിറ്റോളം വേവിക്കുക. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം ഇല്ലെങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വിളമ്പുമ്പോൾ മല്ലിയില മുകളിൽ വിതറി വിളമ്പുക.

പിൻകുറിപ്പ്: മട്ടന് പകരമായി ചിക്കനോ ബീഫോ ഉപയോഗിക്കാം.

തയാറാക്കിയത്: അജിനാഫ

Loading...
COMMENTS