സൗ​ദി​ക​ളു​ടെ സ്വന്തം ഷുവർബ

16:29 PM
02/06/2019
Suvarba

സൗ​ദി​ക​ളു​ടെ നോ​മ്പുതു​റ​ക​ളി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്തൊ​രു വി​ഭ​വ​മാ​ണ് ഷുവർബ. ഈ വിഭവം തയാറുന്ന വിധം വിവരിക്കുന്നു...

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: 

 • മ​ട്ട​ൻ- അ​ര കി​ലോ
 • ഓ​ട്സ് - ഒ​രു ക​പ്പ്
 • മാ​ഗി - ഒ​രു ക്യൂ​ബ്
 • സ​വാ​ള- ര​ണ്ടെ​ണ്ണം
 • ത​ക്കാ​ളി- ര​ണ്ടെ​ണ്ണം
 • പ​ച്ച​മു​ള​ക്- ര​ണ്ടോ മൂ​ന്നോ
 • കു​രു​മു​ള​ക്-​കു​റ​ച്ച്
 • ​െപ​രുഞ്ചീ​ര​കം - കു​റ​ച്ച്
 • വെ​ളു​ത്തു​ള്ളി- ഒ​രു കൂടം
 • ഇ​ഞ്ചി - ഒ​രു വ​ലി​യ ക​ഷ്​​ണം
 • മ​ഞ്ഞ​ൾ​പൊ​ടി- അ​ൽ​പം
 • ഉ​പ്പ്-​ആ​വ​ശ്യ​ത്തി​ന്
 • മ​ല്ലി​യി​ല -കു​റ​ച്ച്
 • വെ​ള്ളം-​ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും പ​ച്ച​മു​ള​കും അ​ര​ച്ചുവെ​ക്കു​ക. കു​രു​മു​ള​കും പെ​രു​ഞ്ചീ​​ര​ക​വും പൊ​ടി​ക്കു​ക. സ​വാ​ള​യും ത​ക്കാ​ളി​യും ചെ​റു​താ​യി അ​രി​യു​ക. വൃ​ത്തി​യാ​ക്കിവെ​ച്ചി​രി​ക്കു​ന്ന മ​ട്ട​നോ​ടൊ​പ്പം ത​ക്കാ​ളി, സ​വാ​ള എ​ന്നി​വ​യോ​ടൊ​പ്പം അ​ര​ച്ചുവെ​ച്ചി​രി​ക്കു​ന്ന ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും പ​ച്ച​മു​ള​കും മാ​ഗി​യും പൊ​ടി​ച്ചുവെ​ച്ചി​രി​ക്കു​ന്ന പെ​രു​ഞ്ചീ​​ര​ക​വും കു​രു​മു​ള​കും മ​ഞ്ഞ​ൾപൊ​ടി​യും ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് കു​ക്ക​റി​ൽ വേ​വി​ക്കു​ക.

മൂ​ന്നു വി​സി​ലി​നുശേ​ഷം കു​ക്ക​ർ ഓ​ഫ് ചെ​യ്ത്​ അ​ട​പ്പ് തു​റ​ന്ന് ഓ​ട്സ് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി വീ​ണ്ടും അ​ടു​പ്പി​ൽ വെ​ച്ച് വേ​വി​ക്കു​ക (​ഇ​നി കു​ക്ക​റിന്‍റെ മൂ​ടി ആ​വ​ശ്യ​മി​ല്ല). അ​ടി​യി​ൽ പി​ടി​ക്കാതിരിക്കാൻ ഇ​ട​ക്കി​ട​ക്ക് ഇ​ള​ക്കിക്കൊ​ടുത്ത്​ ഇ​രു​പ​ത് മി​നി​റ്റോ​ളം വേ​വി​ക്കു​ക. വി​ള​മ്പു​മ്പോ​ൾ മ​ല്ലി​യി​ല മു​ക​ളി​ൽ വി​ത​റി വി​ള​മ്പു​ക.

പി​ൻ​കു​റി​പ്പ്: മ​ട്ട​നു പ​ക​ര​മാ​യി ചി​ക്ക​നോ ബീ​ഫോ ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ.
 

Loading...
COMMENTS