ഉ​ള്ളി​വ​ട​യും പ​ഴം​പൊ​രി​യും; രാ​ഹു​ലിന്‍റെ ചായകുടി വൈറൽ

01:09 AM
09/06/2019
rahul-gandhi-tea-taste
രാ​ഹു​ല്‍ ഗാ​ന്ധി വർക്കിച്ചന്‍റെ ചായകടയിൽ

പു​ൽ​പ​ള്ളി​യി​ൽ ​നി​ന്ന്​ വ​ന​പാ​ത​യി​ലൂ​ടെ ബ​ത്തേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ചെ​ത​ല​യ​ത്തെ ആ​റാം​മൈ​ലി​ൽ ‘ടീ ​ബ്രേ​ക്കു’​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി. നാ​ലു മ​ണി​യോ​ടെ ചെ​ത​ല​യം ആ​റാം​മൈ​ലി​ല്‍ എ​ത്തി​യ രാ​ഹു​ല്‍ കാ​റി​ൽ ​നി​ന്ന്​ ഇ​റ​ങ്ങി സ​മീ​പ​ത്തെ ബേ​സി​ൽ ടി ​ഷോ​പ്പ് ഉ​ട​മ വ​ര്‍ക്കി​ച്ച​​െൻറ ചാ​യ​ക്ക​ട​യി​ല്‍ നി​ന്നാ​ണ്​ ചാ​യ​കു​ടി​ച്ച​ത്‌.

20 മി​നി​റ്റ്‌ ചാ​യ​ക്ക​ട​യി​ല്‍ ഇ​രു​ന്നു. ഈ ​സ​മ​യം വ​ര്‍ക്കി​ച്ച​ന്‍ ഒ​രു​ പാ​ത്ര​ത്തി​ല്‍ ഉ​ള്ളി​വ​ട​യും പ​ഴം​പൊ​രി​യും പ​ഴ​വും കു​പ്പി​വെ​ള്ള​വും എ​ത്തി​ച്ചു. പ​ഴം​പൊ​രി രാ​ഹു​ല്‍ ക​ഴി​ച്ചു.

തു​ട​ര്‍ന്ന്‌ വ​ര്‍ക്കി​ച്ച​നോ​ട്‌ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും മ​റ്റും ചോ​ദി​ച്ച​റി​ഞ്ഞു. രാ​ഹു​ല്‍ ക​ട​യി​ല്‍ എ​ത്തി​യ​ത​റി​ഞ്ഞ്​ ത​ടി​ച്ചു​കൂ​ടി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ട്‌ കു​ശ​ലാ​ന്വേ​ഷ​ണ​വും ന​ട​ത്തി സെ​ല്‍ഫി​യു​മെ​ടു​ത്താ​ണ്‌ മ​ട​ങ്ങി​യ​ത്‌. ഇ​തി​​െൻറ വി​ഡി​യോ വൈ​റ​ലാ​യി. 

Loading...
COMMENTS