പുതിന ചിക്കൻ കറി

13:40 PM
07/10/2018
Mint Chicken Curry

ചി​ക്ക​ന്‍ക​റി​യു​ടെ പ​ല വ​ക​ഭേ​ദ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും സ്ഥി​രം മ​സാ​ല മ​ണ​ത്തി​ല്‍ നി​ന്നൊ​ക്കെ മാ​റി തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ് പു​തിന ചി​ക്ക​ന്‍ ക​റി. അ​ധി​കം എ​രി​വി​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ള്‍ക്കും പെ​ട്ടെ​ന്ന് ഇ​ഷ്​ട​പ്പെ​ടും. വ്യ​ത്യ​സ്ത​മാ​യ രു​ചി​യാ​യ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ള്‍ക്കും പു​തിന ചി​ക്ക​ന്‍ക​റി ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍:

 • ചി​ക്ക​ന്‍ – 1 കി​ലോ
 • സ​വാള – 1 വ​ലു​ത്
 • ത​ക്കാ​ളി – 1 വ​ലു​ത്
 • പ​ച്ച​മു​ള​ക് – 4
 • ക​റി​വേ​പ്പി​ല – ഒ​രുത​ണ്ട്
 • പു​തിന – അ​ര ക​പ്പ്
 • മ​ല്ലി​യി​ല അ​രി​ഞ്ഞ​ത് – അ​ര ക​പ്പ്
 • ഇ​ഞ്ചി – 1 ചെ​റു​ത്
 • വെ​ളു​ത്തു​ള്ളി – ര​ണ്ട് അ​ല്ലി
 • ചി​ക്ക​ന്‍ മ​സാ​ല​പ്പൊ​ടി – ര​ണ്ട് ടേ​ബി​ള്‍ സ്പൂ​ണ്‍
 • ഗ​രംമ​സാ​ല – 1 ടീ​സ്പൂ​ണ്‍
 • തൈ​ര് – അ​ര ക​പ്പ്
 • നാ​ര​ങ്ങ നീ​ര് – 1 ടേ​ബി​ള്‍ സ്പൂ​ണ്‍
 • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
 • എ​ണ്ണ – ര​ണ്ട് ടേ​ബി​ള്‍ സ്പൂ​ണ്‍
 • ചി​ക്ക​നി​ല്‍ പു​ര​ട്ടി​വെ​ക്കാ​ന്‍
 • മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടീ​ സ്പൂ​ണ്‍
 • ചി​ക്ക​ന്‍ മ​സാ​ല​പ്പൊ​ടി – 1 ടേ​ബി​ള്‍ സ്പൂ​ണ്‍
 • ക​ശ്മീ​രി മു​ള​ക്പൊ​ടി – 1 ടീ സ്പൂ​ണ്‍
 • കു​രു​മു​ള​ക് പൊ​ടി – അ​ര ടീ ​സ്പൂ​ണ്‍
 • മ​ല്ലി​പ്പൊ​ടി – 1 ടേ​ബി​ള്‍ സ്പൂ​ണ്‍
 • ഇ​ഞ്ചി–വെ​ളു​ത്തു​ള്ളി പേ​സ്​റ്റ്​– 1 ടേ​ബി​ള്‍ സ്പൂ​ണ്‍
 • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം:
ആ​ദ്യം ത​ന്നെ ചി​ക്ക​ന്‍ ന​ല്ല​തുപോ​ലെ ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍ നാ​ര​ങ്ങനീ​ര് ചേ​ര്‍ത്ത് വെ​ള്ള​ത്തി​ല്‍ മു​ക്കിവെ​ക്കു​ക. 10 മി​നി​റ്റി​ന് ശേ​ഷം വെ​ള്ളം ക​ള​ഞ്ഞ് മാ​റ്റിവെക്കു​ക. ഇ​നി ഇ​തി​ലേ​ക്ക് ചി​ക്ക​നി​ല്‍ പു​ര​ട്ടിവെ​ക്കാ​ന്‍ മേ​ല്‍പ​റ​ഞ്ഞ മ​സാ​ല​ക​ളെ​ല്ലാം ചേ​ര്‍ക്കു​ക. അ​തി​നുശേ​ഷം പു​തി​ന, മ​ല്ലി​യി​ല, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ അ​ര​ച്ച് പേ​സ്​റ്റ്​ രൂ​പ​ത്തി​ലാ​ക്കു​ക. ഇ​നി ഒ​രു നോ​ൺസ്​റ്റിക്​ പാ​ന്‍ ചൂ​ടാ​ക്കി ര​ണ്ട് ടേ​ബി​ള്‍ സ്പൂ​ണ്‍ എ​ണ്ണ ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് പ​ച്ച​മു​ള​ക്, സ​വാ​ള, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ര്‍ത്ത് ന​ല്ല​തു പോ​ലെ വ​ഴ​റ്റി​യെ​ടു​ക്കാം. ഇ​നി ഇ​തി​ലേ​ക്ക് അ​ര​പ്പുപി​ടി​ക്കാ​ന്‍ മാ​റ്റി​െ​വ​ച്ച ചി​ക്ക​ന്‍ ചേ​ര്‍ക്കാം.

Mint Chicken Curry

പാ​നി​ലു​ള്ള അ​ര​പ്പു​മാ​യി ചി​ക്ക​ന്‍ ന​ന്നാ​യി ഇ​ള​ക്കി ചേ​ര്‍ക്കു​ക. അ​ടു​ത്ത​താ​യി നേ​ര​ത്തേ അ​ര​ച്ചുവെ​ച്ചി​രി​ക്കു​ന്ന പു​തി​ന കൂ​ട്ട്‌ കൂ​ടി ചേ​ര്‍ത്ത് വ​ഴ​റ്റാം. നേ​ര​ത്തേ അ​രി​ഞ്ഞുവെ​ച്ച ത​ക്കാ​ളി കൂ​ടി ഇ​തി​ലേ​ക്ക് ചേ​ര്‍ത്ത് ന​ല്ല​തുപോ​ലെ വ​ഴ​റ്റാം. ഇ​തി​ലേ​ക്ക് അ​ല്‍പം തൈ​രും വെ​ള്ള​വും ഉ​പ്പും കൂ​ടി​യി​ട്ട് ന​ന്നാ​യി ഇ​ള​ക്കി ചേ​ര്‍ക്കു​ക.​ അ​ല്‍പ​സ​മ​യ​ത്തി​നുശേ​ഷം ചി​ക്ക​ന്‍ മ​സാ​ല ചേ​ര്‍ക്കാം. ഇ​നി ചെ​റു​ചൂ​ടി​ല്‍ അ​ട​ച്ചുവെ​ച്ച് 25 മി​നി​റ്റോ​ളം വേ​വിക്കാം. അ​വ​സാ​ന​മാ​യി ഇ​തി​ലേ​ക്ക് ഗ​രംമ​സാ​ല​പ്പൊ​ടി ചേ​ര്‍ത്ത് പാ​ക​ത്തി​ന് വെ​ള്ളംചേ​ര്‍ത്ത് ചാ​റ് കു​റു​കു​ന്ന​തുവ​രെ വേ​വി​ക്കാം. രു​ചി​ക​ര​മാ​യ പു​തി​ന ചി​ക്ക​ന്‍ക​റി ത​യാര്‍.

തയാറാക്കിയത്: അജിനാഫ

Loading...
COMMENTS