പ്രോ​ണ്‍സ് തെ​ര്‍മി​ഡോ​ര്‍

16:59 PM
26/06/2019
Prawns-Thermidor

ചേ​രു​വ​ക​ള്‍:

 • പ്രോ​ണ്‍സ് നു​റു​ക്കി വേ​വി​ച്ച​ത് - കാ​ല്‍ കി​ലോ
 • വെ​ണ്ണ - ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
 • സ​വാ​ള അ​രി​ഞ്ഞ​ത് - ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
 • വെ​ളു​ത്തു​ള്ളി- അ​ര ടീ​സ്പൂ​ണ്‍
 • ക​ടു​ക് പേ​സ്​​റ്റ്​ - അ​ര ടീ​സ്പൂ​ണ്‍
 • മൈ​ദ - ഒ​രു ടീ​സ്പൂ​ണ്‍
 • പാ​ല്‍ - ഒ​രു ക​പ്പ്‌
 • ഫ്ര​ഷ്‌ ക്രീം - ​ഒ​രു ടേ​ബി​ള്‍സ്പൂ​ണ്‍
 • ഷാ​ഹി കു​രു​മു​ള​കു​പൊ​ടി -കാ​ല്‍ ടീ​സ്പൂ​ണ്‍
 • ബ്രെ​ഡ്‌ ക്രം​സ് - ഒ​രു ടേ​ബി​ള്‍സ്പൂ​ണ്‍
 • പ​ര്‍മി​സാ​ന്‍ ചീ​സ്,  പാ​ഴ്സ് ലി ​അ​രി​ഞ്ഞ​ത്  
 • മ​സ​റോ​ള ചീ​സ്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു പാ​നി​ല്‍ വെ​ണ്ണ ചൂ​ടാ​ക്കി ഉ​ള്ളി​യും വെ​ളു​ത്തു​ള്ളി​യും വ​ഴ​റ്റു​ക. മൈ​ദ ചേ​ര്‍ത്ത് നി​റം മാ​റാ​തെ വ​റു​ക്കു​ക. ഇ​തി​ല്‍ പാ​ലും ഫ്ര​ഷ്‌ ക്രീ​മും ചേ​ര്‍ത്ത്​ ചൂ​ടാ​ക്കി വൈ​റ്റ് സോ​സ് ആ​ക്കു​ക. ക​ടു​ക് പേ​സ്​​റ്റ്, കു​രു​മു​ള​ക് പൊ​ടി, പാ​ക​ത്തി​ന് ഉ​പ്പ് എ​ന്നി​വ​കൂ​ടി ചേ​ര്‍ത്ത​ ശേ​ഷം വേ​വി​ച്ച പ്രോ​ണ്‍സ് ചേ​ര്‍ക്കു​ക. പാ​ക​മാ​യാ​ല്‍ ബ്രെ​ഡ്‌ ക്രം​സും പാ​ഴ്സ് ലി​യും ചേ​ര്‍ക്കു​ക.

ഈ ​കൂ​ട്ടി​ന് കേ​ക്ക് ബാ​റ്റ​റിന്‍റെ ക​ട്ടി ഉ​ണ്ടാ​വ​ണം. സെ​ര്‍വി​ങ്ങി​നു​ള്ള ബൗ​ളു​ക​ള്‍ എ​ടു​ത്ത് ഓ​രോ​ന്നി​ലും മൂ​ന്ന് ടേ​ബി​ള്‍സ്പൂ​ണ്‍ വീ​തം ഒ​ഴി​ച്ച് അ​തി​നു മു​ക​ളി​ല്‍ ആ​ദ്യം ഗ്രേ​റ്റ് ചെ​യ്ത പ​ര്‍മി​സാ​ന്‍ ചീ​സും പി​ന്നെ മ​സ​റോ​ള ചീ​സും വി​ത​റു​ക. ഇ​ളം ബ്രൗ​ൺ നി​റം ആ​കും​വ​രെ ബേ​ക്ക് ചെ​യ്യു​ക. 

തയാറാക്കിയത്: സബീബ

Loading...
COMMENTS