ചെ​മ്മീ​ൻ മു​രി​ങ്ങ​ക്ക മു​ള​കു ക​റി

21:13 PM
24/11/2017
Prawns -Drumstick Chilly Curry

ചെ​മ്മീ​ൻ ഉ​പ​യോ​ഗി​ച്ച്​ ന​മ്മ​ൾ പ​ല​ത​രം വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റുണ്ട​ല്ലോ. ഇ​ന്നൊ​രു ചെ​മ്മീ​ൻ-മു​രി​ങ്ങ​ക്ക മു​ള​കുക​റി ആ​യാ​ലോ...

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

 • ചെ​മ്മീ​ൻ - 500 ഗ്രാം (​വൃ​ത്തി​യാ​ക്കിയ​ത്)
 • ചു​വ​ന്നു​ള്ളി - 500 ഗ്രാം
 • ​മു​രി​ങ്ങക്ക - 4 എണ്ണം
 • പ​ച്ച​മു​ള​ക് - 4 എണ്ണം
 • വെ​ളു​ത്തു​ള്ളി - 6 അ​ല്ലി
 • ത​ക്കാ​ളി - 2 എ​ണ്ണം
 • കു​രു​മു​ള​കുപൊ​ടി - 1 ടീ​സ്പൂ​ൺ
 • മു​ള​കു​പൊ​ടി - 2 ടീ​സ്പൂ​ൺ
 • മ​ഞ്ഞ​ൾപൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
 • ഇ​ഞ്ചി - 1 ക​ഷ​ണം
 • ക​റി​വേ​പ്പി​ല - 1 ക​തി​ർപ്പ്​
 • ഉ​പ്പ് - പാ​ക​ത്തി​ന്

പാ​കം ചെ​യ്യു​ന്ന വി​ധം:
ചെ​മ്മീ​ൻ തോ​ട് ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കു​ക.​ മു​രി​ങ്ങ​ക്ക ക​ഷ​ണ​ങ്ങ​ൾ നീ​ള​ത്തി​ൽ മു​റി​ക്കു​ക.​ ചു​വ​ന്നു​ള്ളി നീ​ള​ത്തി​ൽ കീ​റു​ക. വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും ചെ​റു​താ​യി അ​രി​ഞ്ഞുവെ​ക്കു​ക. അ​തി​നുശേ​ഷം ഒ​രു ഫ്രൈ​പാ​നി​ൽ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾപൊ​ടി, കു​രു​മു​ള​കുപൊ​ടി, ഒ​ര​ല്ലി വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി ര​ണ്ടെ​ണ്ണം, അ​ൽ​പം​ ഇ​ഞ്ചി എ​ന്നി​വ ചെ​റു​താ​യൊ​ന്നു ചൂ​ടാ​ക്കി മി​ക്സി​യി​ൽ അ​ടി​ച്ചു വെ​ക്കു​ക. അ​തി​നു ശേ​ഷം പാ​ത്രം അ​ടു​പ്പി​ൽവെ​ച്ചു പ​ച്ചമു​ള​ക്, ഇ​ഞ്ചി ഇ​വ അ​രി​ഞ്ഞ​ത്, ഉ​പ്പ്, ചെ​മ്മീ​ൻ, ത​ക്കാ​ളി, ചു​വ​ന്നു​ള്ളി, മു​രി​ങ്ങ​ക്ക ഇ​വ ചേ​ർത്ത്​ വേ​വി​ക്കു​ക.​ അ​തി​ലേ​ക്ക് ത​യാ​റാ​ക്കി വെ​ച്ചി​രി​ക്കു​ന്ന അ​ര​പ്പ് ചേ​ർ​ക്കാം എ​ന്നി​ട്ട് പാ​ത്രം അ​ട​ച്ചു ചെ​റി​യ തീ​യി​ൽ വെ​ക്കു​ക.​ ഇ​തെ​ല്ലാം കൂ​ടി തി​ള​ച്ച ശേ​ഷം ക​റി​വേ​പ്പി​ല ഇ​ട്ട് വാ​ങ്ങിവെ​ച്ച​തി​നു ശേ​ഷം ഉ​പ​യോ​ഗി​ക്കാം.
തയാറാക്കിയത്: അ​ജി​നാ​ഫ

COMMENTS