Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെമ്മീൻ തേങ്ങ ചേർത്ത്​ ഫ്രൈയാക്കിയത്​

text_fields
bookmark_border
Prawn-Coconut-Fry
cancel

ചേരുവകൾ: 

  • ചെമ്മീൻ വൃത്തിയാക്കിയത്​ - ഒരു കപ്പ്
  • കാശ്​മീരി മുളകുപൊടി - ഒന്നര ടീസ്​പൂൺ
  • മഞ്ഞൾ പൊടി - ഒരു ടീസ്​പൂൺ
  • ഉപ്പ്​ - ആവശ്യത്തിന്​
  • നാരങ്ങനീര്​ - ഒരു ടേബിൾസ്​പൂൺ
  • കുരുമുളക് പൊടി - ഒരു ടീസ്​പൂൺ
  • മല്ലിപ്പൊടി - ഒരു ടീസ്​പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​ - ഒരു ടേബിൾസ്​പൂൺ
  • പച്ചമുളക്​ -നാല്​ 
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം: 
മസാല തയ്യാറാക്കി ചെമ്മീനിൽ പുരട്ടി രണ്ട്​ മണിക്കൂർ വെക്കുക. ഒരു പാനിൽ നാല്​ ടേബിൾസ്​പൂൺ വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കറിവേപ്പില ഇടുക. അതിലേക്ക്​ ചെമ്മീൻ ഇടുക. പകുതി ഫ്രൈ ആയി വരുമ്പോൾ തിരിച്ചിടുക. ഇനി അതിലേക്ക്​ ഒരു മുറിതേങ്ങാ ചിരകിയതും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ അടച്ചു വെച്ച് ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. അതിലേക്കു ഉപ്പു ആവശ്യമെങ്കിൽ ചേർക്കുക.

ഒരു ടീസ്​പൂൺ ഗരം മസാല പൊടിയും പച്ചമുളക് നെടുകെ കീറിയതും കുറച്ചു കറി വേപ്പിലയും ചേർക്കുക. തേങ്ങയുടെ നിറം ബ്രൗൺ ആകുന്നത് വരെ ഇളക്കി കൊടുക്കുക. തുടർന്ന്​ സ്റ്റൗ ഒാഫ്​ ചെയ്​ത്​ പാത്രം അടച്ചുവെക്കുക. 

തയാറാക്കിയത്: സുമ ദിനേശ്​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prawn Coconut Fry -Lifestyle News
Next Story