പൊഹ പക്കോഡ

19:35 PM
30/10/2018
poha-pakkoda

അവിൽ ഉപയോഗിച്ചുള്ള രുചികരമായ നാലുമണി പലഹാരമാണ് പൊഹ പക്കോഡ. ഇവ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആവശ്യമായ ചേരുവകൾ:

 • അവിൽ (വെള്ളത്തിൽ കുതിർത്തത്) -1 കപ്പ് 
 • ഉരുള കിഴങ്ങ് - 1 എണ്ണം 
 • ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ 
 • സവാള - 1 എണ്ണം
 • മഞ്ഞൾപൊടി - 1/2 ടീസ് സ്പൂൺ 
 • മുളകുപൊടി - 1/2 ടീസ് സ്പൂൺ 
 • ഗരം മസാല - 1/2 ടീസ് സ്പൂൺ
 • മല്ലിയില - ആവശ്യത്തിന് 
 • കറിവേപ്പില - ആവശ്യത്തിന് 
 • ഉപ്പ് - ആവശ്യത്തിന് 
 • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്നവിധം: 

അവിൽ വെള്ളത്തിൽ കുതിർത്ത ശേഷം അതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞെടുക്കുക. അതിലേക്ക് പുഴുങ്ങി ഉടച്ച ഉരുള കിഴങ്ങും ചെറുതായി അരിഞ്ഞ സവാളയും ചതച്ച ഇഞ്ചി, പച്ചമുളക് എന്നിവയും ഉപ്പ്, മസാലപൊടികൾ, കറിവേപ്പില, മല്ലിയില എന്നിവയും ചേർത്ത് നന്നായി കൂട്ടി യോജിപ്പിക്കുക. ഇഷ്ടമുള്ള ആകൃതിയിൽ പൊഹ പക്കോഡ തയാറാക്കി ഓയിലിൽ വറുത്തെടുക്കുക.

തയാറാക്കിയത്: ഷംന വി.എം.

Loading...
COMMENTS