Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപെ​റി പെ​റി ചി​ക്ക​ൻ...

പെ​റി പെ​റി ചി​ക്ക​ൻ ക്രീ​പ്സ്

text_fields
bookmark_border
Peri-Peri-Chicken-Creaps
cancel

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ:

  • ചി​ക്ക​ൻ - 500 ഗ്രാം
  • സവാള - 1 എ​ണ്ണം
  • വെ​ളു​ത്തു​ള്ളി - 4 അ​ല്ലി
  • ചു​വ​ന്ന മു​ള​ക് - 4 എ​ണ്ണം
  • ഡ്രൈ ​ഒ​റി​ഗാ​നോ - 1 ടീ​സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി - 1  ടീ​സ്​​പൂ​ൺ
  • വി​നാ​ഗി​രി - 2 ടീ​സ്​​പൂ​ൺ
  • ഒ​ലി​വ് ഓ​യി​ൽ - 2 ടീ​സ്​​പൂ​ൺ
  • സ്പ്രി​ങ്​ ഒ​നിയ​ൻ - 1 ടീ​സ്​​പൂ​ൺ
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ ആ​വ​ശ്യ​ത്തി​ന്

ദോ​ശ​ക്ക്​

  • മു​ട്ട             - 1 എ​ണ്ണം
  • പാ​ൽ         - 1/2 ക​പ്പ്​
  • വെ​ള്ളം      - 1/2 ക​പ്പ്​
  • മൈ​ദ         - 1 ക​പ്പ്​
  • വെ​ണ്ണ ഉ​രു​ക്കി​യ​ത് - 2 ടീ​സ്​​പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

പാ​കം ചെ​യ്യു​ന്ന വി​ധം:

വെ​ളു​ത്തു​ള്ളി, ചു​വ​ന്ന മു​ള​ക്, ഡ്രൈ ​ഒ​റി​ഗാ​നോ, മു​ള​കു​പൊ​ടി, വി​നാ​ഗി​രി, ഒ​ലി​വ് ഓ​യി​ൽ, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. ഈ ​അ​ര​ച്ചെ​ടു​ത്ത മി​ക്സ് ചി​ക്ക​നി​ൽ തേ​ച്ച്​ ന​ന്നാ​യി യോ​ജി​പ്പി​ച്ച് 10 മി​നി​റ്റ് മാ​റ്റി​വെ​ക്കു​ക. ശേ​ഷം ഒ​രു പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് സ​വാ​ള വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് മ​സാ​ല തേ​ച്ച്​  വെ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ൻ ചേ​ർ​ത്ത് മൂ​ടി​വെ​ച്ച് വേ​വി​ക്കു​ക. ചി​ക്ക​ൻ വെ​ന്തു​ക​ഴി​ഞ്ഞാ​ൽ  സ്പ്രി​ങ്​ ഒ​നിയ​ൻ ചേ​ർ​ത്ത് വാ​ങ്ങി​വെ​ക്കു​ക.

ഇ​നി ഒ​രു പാ​ൻ ചൂ​ടാ​ക്കി ദോ​ശ​മാ​വ് എ​ടു​ത്ത് ഓ​രോ ദോ​ശ ആ​യി ചു​ട്ടെ​ടു​ക്കു​ക. ദോ​ശ​യു​ടെ ഏ​താ​ണ്ട് ന​ടു​ഭാ​ഗ​ത്താ​യി ഒ​രു സ്പൂ​ൺ ചി​ക്ക​ൻ മ​സാ​ല ചേ​ർ​ക്കു​ക. ഇ​നി ദോ​ശ നാ​ലു​ ഭാ​ഗ​ത്തു ​നി​ന്നും മ​ട​ക്കി​യെ​ടു​ക്കു​ക. ദോ​ശ ഒ​ട്ടി​പ്പി​ടി​ക്കാ​തി​രി​ക്കാ​ൻ  മൈ​ദ​മാ​വ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​നി ഒ​രു പാ​നി​ൽ അ​ൽ​പം എ​ണ്ണ ഒ​ഴി​ച്ച് ത​യാ​റാ​ക്കി​െ​വ​ച്ചി​രി​ക്കു​ന്ന ദോ​ശ ഓ​രോ​ന്നാ​യി അ​ൽ​പം മൊ​രി​ച്ചെ​ടു​ക്ക​ണം. ഇ​രു​ഭാ​ഗ​വും ഒ​ന്ന് മൊ​രി​ഞ്ഞു​ വ​ന്നാ​ൽ പ്ലേ​റ്റി​ലേ​ക്ക് മാ​റ്റാ​വു​ന്ന​താ​ണ്. ഇ​നി അ​ൽ​പം സ്പ്രി​ങ്​ ഒ​നി​യ​ൻ വെ​ച്ച് അ​ല​ങ്ക​രി​ച്ച് വി​ള​മ്പാം.

തയാറാക്കിയത്: സീനത്ത്​ അബ്​ദുൽ മജീദ്, ബംഗളൂരു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksPeri Peri Chicken CreapsChicken CreapsLifestyle News
News Summary - Peri Peri Chicken Creaps -Lifestyle News
Next Story