കിടിലൻ പ​നീ​ർ ബ​ട്ട​ർ മ​സാ​ല

12:30 PM
24/08/2019
paneer-butter-masala

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • പ​നീ​ർ - 200ഗ്രാം 
  • ബ​ട്ട​ർ -ആ​വ​ശ്യ​ത്തി​ന്
  • സ​വാ​ള -2
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി -1 ടേ​ബി​ൾ​സ്​​പൂ​ൺ
  • ചി​ല്ലി പൗ​ഡ​ർ -3/4 ടേ​ബി​ൾ​സ്​​പൂ​ൺ
  • ചെ​റി​യ ത​ക്കാ​ളി - 1 
  • ഗ​രം മ​സാ​ല -1/4 ടേ​ബി​ൾ​സ്​​പൂ​ൺ
  • ക​സൂ​രി​മേ​ത്തി (ഉ​ലു​വ ഇ​ല) -1/4 ടേ​ബി​ൾ​സ്​​പൂ​ൺ
  • ഏ​ല​ക്ക -1/4 
  • തേ​ൻ, അ​ല്ലെ​ങ്കി​ൽ പ​ഞ്ച​സാ​ര
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന് 
  • തി​ള​പ്പി​ച്ച് ആ​റി​യ വെ​ള്ളം -3 -4 ഗ്ലാ​സ്​

ത​യ്യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം പ​നീ​ർ ചെ​റു ചൂ​ടു​വെ​ള്ള​ത്തി​ൽ ഇ​ട്ടു വെ​ക്കു​ക. 5^10 മി​നി​റ്റി​നു ശേ​ഷം വെ​ള്ളം ഊ​റ്റി ക​ള​യു​ക. പാ​ൻ ചൂ​ടാ​കു​മ്പോ​ൾ അ​തി​ലേ​യ്ക്ക് ബ​ട്ട​ർ ഇ​ടു​ക. അ​തി​നു​ശേ​ഷം അ​തി​ലേ​ക്ക് സ​വാ​ള,ഇ​ഞ്ചി,വെ​ളു​ത്തു​ള്ളി, ക​ശു​വ​ണ്ടി എ​ന്നി​വ ക്ര​മ​ത്തി​ന് ചേ​ർ​ക്കു​ക.​സ​വാ​ള​യും മ​റ്റും ഒ​രു പാ​ക​മാ​യി വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ചി​ല്ലി പൗ​ഡ​ർ ഇ​ട്ടു മ​സാ​ല​മ​ണം മാ​റു​ന്ന​തു​വ​രെ ഇ​ള​ക്കു​ക. ത​ക്കാ​ളി ചേ​ർ​ക്കു​ക. ഇ​ത് പാ​കം ആ​കു​മ്പോ​ൾ തീ ​അ​ണ​ച്ച്​ ത​ണു​ക്കാ​നാ​യി മാ​റ്റി വെ​ക്കു​ക. പി​ന്നീ​ട് ത​ണു​ത്ത ശേ​ഷം ഇ​ത് മി​ക്സി​യി​ൽ ഇ​ട്ട് ന​ന്നാ​യി അ​ര​യ്ക്കു​ക.

തു​ട​ർ​ന്ന്​ തി​ള​പ്പി​ച്ച് ആ​റി​യ വെ​ള്ളം ആ​വ​ശ്യ​ത്തി​ന് ഒ​ഴി​ച്ച് ഒ​ന്നു കൂ​ടി അ​ര​ക്കു​ക. മി​ശ്രി​തം ഒ​രു അ​രി​പ്പ കൊ​ണ്ട് ന​ന്നാ​യി അ​രി​ച്ചെ​ടു​ക്കു​ക. ആ​ദ്യം ഉ​പ​യോ​ഗി​ച്ച പാ​നി​ൽ ത​ന്നെ കു​റ​ച്ചു​കൂ​ടി ബ​ട്ട​ർ ഇ​ട്ട് ഈ ​മി​ശ്രി​തം അ​തി​ലേ​ക്ക് ഒ​ഴി​ക്കു​ക.​ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ക്കു​ക. ന​ന്നാ​യി തി​ള​ച്ച ശേ​ഷം പ​നീ​ർ ഇ​ട്ട് അ​ഞ്ച് മി​നി​റ്റ് വ​യ്ക്കു​ക. അ​തി​ലേ​ക്ക് ഗ​രം​മ​സാ​ല,ക​സൂ​രി മേ​ത്തി, ഏ​ല​ക്ക എ​ന്നി​വ ആ​ഡ്​ ചെ​യ്യു​ക. തീ ​ഒാ​ഫ്​ ചെ​യ്​​ത ശേ​ഷം പ​ഞ്ച​സാ​ര​യോ തേ​നോ ചേ​ർ​ക്കു​ക.

Neethu-Vinod

തയാറാക്കിയത്: നീ​തു വി​നോ​ദ്, മേ​ട​യി​ൽ, ഷാ​ർ​ജ.

Loading...
COMMENTS