Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightപനീർ ബദാം ഡിലൈറ്റ്

പനീർ ബദാം ഡിലൈറ്റ്

text_fields
bookmark_border
Paneer Badam Delight
cancel

ആവശ്യമുള്ള സാധനങ്ങൾ:

  • പനീർ - 1കിലോ
  • മിൽക്മെയ്‌ഡ്‌ - 1 ടിൻ
  • പാൽ -1 കപ്പ്
  • പാൽപൊടി - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര - 1 കപ്പ്
  • ബദാം - 15
  • ഏലക്ക (പൊടിച്ചത്) - 4 എണ്ണം
  • പിസ്ത, കുങ്കുമപ്പൂ (ഉണ്ടെങ്കിൽ മാത്രം) അലങ്കരിക്കാൻ

തയാറാക്കുന്ന വിധം:
ബദാം 15 മിനിറ്റ് ചൂടുപാലിൽ മുക്കിവെക്കുക. 1 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത ശേഷം പേസ്​റ്റ്​ രൂപത്തിൽ ഇത്​ ഗ്രൈൻഡ് ചെയ്യണം. ശേഷം പനീർ ഉടച്ചുവെക്കുക. ഇതിലേക്ക്​ പാൽപൊടി കു​െറശ്ശെ ചേർത്തു കൊടുക്കുക. ഈ മിശ്രിതത്തിലേക്ക് മിൽക്മെയ്‌ഡ്‌ ചേർത്ത് അടിവശം കട്ടിയുള്ള ഒരു പാനിൽ ചെറുതായി ചൂടാക്കുക. ഇനി ബാക്കിയുള്ള പഞ്ചസാരയും ബദാം പേസ്​റ്റും ചേർക്കാം. മിശ്രിതം കുറുകിവരുന്നതുവരെ ഇളക്കിക്കൊടുക്കുക.

സ്വാദും സുഗന്ധവും ലഭിക്കാൻ പൊടിച്ച ഏലക്ക ചേർത്ത് നന്നായി ഇളക്കുക. അടുപ്പത്തു നിന്ന് മാറ്റിയ ശേഷം ഈ മിശ്രിതം എണ്ണ (നെയ്യാണെങ്കിൽ ഉത്തമം) പുരട്ടിയ ഒരു പ്ലേറ്റിലേക്ക്​ മാറ്റിവെക്കുക. പിസ്തയും കുങ്കുമവും കൊണ്ട് അലങ്കരിക്കാം. ശേഷം ഇത്​ തണുപ്പിച്ച്​ മുറിച്ചെടുക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle NewsPaneer Badam DelightBadam Delightpaneer dishes
Next Story