പാലക്ക്-പരിപ്പു കറി
text_fieldsപാലക്ക് ഇപ്പോള്‍ നമ്മുടെ മാർക്കറ്റുകളിലും ലഭ്യമാകുന്ന ഒരുതരം ചീരയാണ്. ഇതില്‍ പോഷ ക ഗുണങ്ങൾ ഒരുപാട് അടങ്ങിയിരിക്കുന്നു. ഇത് ഉത്തേരന്ത്യക്കാരുടെ ഇഷ്ട വിഭവമാണ്...< /strong>
ആവശ്യമായ സാധനങ്ങള്‍:
- പാലക്ക് –ഒരു പിടി
- തുവരപ്പരിപ്പ് (സാമ്പാര്‍ പരിപ്പ് ) -മുക്കാല്‍ കപ്പ്
- സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
- തക്കാളി –2
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
- പച്ചമുളക് –3
- മഞ്ഞള്‍പ്പൊടി –കാല് ടീസ്പൂണ്‍
- മല്ലിപ്പൊടി –1 ടീസ്പൂണ്‍
- ഗരംമസാലപ്പൊടി –അര ടീസ്പൂണ്‍
- എണ്ണ – 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് –ആവശ്യത്തിന്
- താളിക്കാന്‍
- ഉണക്കമുളക് –3/4
- കറിവേപ്പില–കുറച്ച്
- എണ്ണ – അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
പാലക്ക് കഴുകി ചെറുതായി അരിഞ്ഞുവെക്കുക.പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്, തക്കാളി ഇടുക. പിന്നെ ഇഞ്ചി –വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക. ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക. പാലക്ക് ഇല ഇതിലേക്ക് ഇടുക. ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്നു നാല് മിനിറ്റ് തിളപ്പിക്കുക. തീ അണക്കുക. പാനില്‍ എണ്ണ ചൂടാക്കി ഉണക്കമുളക്, കറിവേപ്പില ഇവ വറുത്ത് കറിയില്‍ താളിക്കുക. പാലക്ക് –പരിപ്പ് കറി തയാര്‍. ചപ്പാത്തി, ചോറ് ഇവയുടെ കൂടെ നല്ലതാണ്.
തയാറാക്കിയത്: അജിനാഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.