പപ്പായയും മാങ്ങയും കൂട്ടു കൂടിയ ഫ്യൂഷന്‍ പ്രഥമന്‍ 

10:00 AM
30/08/2017
pappaya-paayasam

മാമ്പഴവും  പൈനാപ്പിളും  ഏത്തപ്പഴവും ചക്കയും ഒക്കെ തനിയെ തനിയെ പ്രഥമന്‍ ആയി കഴിച്ചിട്ടുണ്ടല്ലോ. ഇനിയൊരു ഫ്രൂട്ട് ഫ്യൂഷന്‍ പായസം ആയാലോ? പപ്പായയും മാമ്പഴവും ചവ്വരിയും ചേര്‍ന്നൊരു പ്രഥമന്‍ ആണ് സിനായില്‍ താമസിക്കുന്ന ജാസ്മിന്‍ അഷറഫ് പരിചയപ്പെടുത്തുന്നത്. ഉണ്ടാക്കാന്‍ വലിയ പ്രയാസവും ഇല്ല. 

പപ്പായ-മാങ്ങ പ്രഥമന്‍

ചേരുവകള്‍:

  • പപ്പായ -ഇടത്തരം ഒന്നിന്‍റെ പകുതി
  • മാങ്ങ -രണ്ട്​
  • ശര്‍ക്കര -250 ഗ്രാം
  • ഷാഹി ചവ്വരി -അരക്കപ്പ്
  • തേങ്ങ -ഒരു തേങ്ങ ചിരകി ഒരു കപ്പ് (ഒന്നാം പാലും രണ്ടു കപ്പു രണ്ടാം പാലും എടുത്തത്‌)  
  • നെയ്യ് -50 ഗ്രാം
  • ഷാഹി അണ്ടിപരിപ്പ് - 25 ഗ്രാം
  • ഷാഹി കിസ്മിസ്- 25 ഗ്രാം  
  • ഏലക്ക പൊടി- ആവശ്യത്തിന്

തയാറാക്കുന്ന വിധം:
പകുതി മാങ്ങയും പപ്പായയും ചെറുതായി നുറുക്കി മിക്സിയില്‍ അടിച്ച്​ പള്‍പ്പ് ആക്കി വെക്കുക. ബാക്കി പകുതി തീരെ ചെറിയ കഷ്​ണങ്ങള്‍ ആക്കി വെക്കുക. ചുവടു കട്ടിയുള്ള ഉരുളി പോലുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടായാല്‍ നെയ്യ് ചേര്‍ക്കുക. അതിലേക്ക്​ പഴങ്ങളുടെ പള്‍പ്പ് ചേര്‍ത്തിളക്കി വരട്ടുക. തുടര്‍ന്ന് ശര്‍ക്കര പാനി ആക്കിയതും ചവ്വരി വേവിച്ചതും ചേര്‍ത്തിളക്കി നന്നായി വരട്ടി വെള്ളം വറ്റിയാല്‍ രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി വറ്റിച്ച ശേഷം തീ അണച്ച് നുറുക്കി വച്ച പഴക്കഷണങ്ങളും ഒന്നാം പാലും ഏലക്ക പൊടിയും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി വിളമ്പുന്ന സമയം വരെ അടച്ചുവെക്കുക.

jasmine

തയാറാക്കിയത്: ജാസ്​മിൻ
 

COMMENTS