Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപരിപ്പുപായസം

പരിപ്പുപായസം

text_fields
bookmark_border
Parippu payasam
cancel

തിരുവോണത്തിന്​ പരിപ്പുപായസമോ അടപ്രഥമനോ ആണ്​ ഉണ്ടാക്കിയിരുന്നത്​. അരിയരച്ച്​ അടയുണ്ടാക്കി പായസമുണ്ടാക്കുക മണിക്കൂറുകൾ നീണ്ട പണിയാണ്​. എന്നാൽ പരിപ്പുപ്രഥമൻ എളുപ്പവും രുചിയിൽ അടപ്രഥമനൊപ്പം വരുന്നവനു തന്നെ. പാക്കറ്റിൽ ഒരേ നിറത്തിലും വരുപ്പത്തിലുമായി ചെറുപയർ പരിപ്പ്​ കിട്ടുന്ന കാലമൊന്നുമായിരുന്നില്ല. നല്ല ചെറുപയർ കിട്ടും. അത്​ വറുത്ത്​ അരങ്ങി( പരിപ്പിൽ നിന്ന്​ പുറംതോടുകളഞ്ഞ്​ പരിപ്പെടുക്കുന്നതിനെ അരങ്ങുകയെന്നു പറയും) പരിപ്പെടുത്താണ്​ പായസമുണ്ടാക്കുക. കൂട്ടുകുടുംബത്തി​​​​െൻറ കാലമാണ്​ കാലും അരയുമൊന്നുമല്ല ആ ഒാണക്കാലത്തെ അടുക്കള അളവുകൾ. അത്​ ഇരുനാഴിയും നാന്നാഴിയും( നാലു നാഴി) ഇടങ്ങഴിയുമൊക്കെയാണ്​. 

പരിപ്പു പ്രഥമൻ

ഒരു കിലോ ചെറുപയര്‍ ചീനച്ചട്ടിയിലിട്ടു വറുക്കുക. വറവായി എന്നറിയുന്നത് പയറ് പൊട്ടിതുടങ്ങുമ്പോഴാണ്. പയറ്​ പൊട്ടി തുടങ്ങിയാല്‍ വാങ്ങി ചൂടാറി മുറത്തിലിട്ട്​ അമ്മിക്കുഴവികൊണ്ടോ തിരിക്കല്ലിലിട്ടോ പൊടിയാതെ പയറെല്ലാം ഉടച്ചുവെക്കും. തോല്​ പൂർണമായും പോകാൻ ചേറി വൃത്തിയാക്കും. ഇൗ പരിപ്പ്​ കഴുകി പാത്രത്തിലിട്ടു 2 ലി വെള്ളം പകര്‍ന്നു വേവിക്കുക. വേവായാല്‍  ഉരുക്കി അരിച്ചെടുത്ത  ഒരു കിലോ ഗ്രാം ശര്‍ക്കര പരിപ്പില്‍ ഇടുക. 

 വലിയ മൂന്നു തേങ്ങചുരവി ഒന്നാംപാൽ പിഴിഞ്ഞ്​ മാറ്റിവെക്കുക. ഇതിലേക്ക്​ അരലിറ്റർ വെള്ളം ചേർത്ത്​ ഒന്നു ചതച്ച്​ പിഴിഞ്ഞ്​ രണ്ടാംപാലും മാറ്റുക. ഇത്​ ഒരുലിറ്റർ ഉണ്ടാകും. പരിപ്പും ശർക്കരയും വെന്തുവരുന്നതിലേക്ക്​ രണ്ടാംപാൽ ഒഴിച്ച്​ നന്നായി ഇളക്കുക. ശർക്കരയും പരിപ്പുമായി യോജിച്ച്​ പായസപരുവത്തിലേക്ക്​  കൊഴുപ്പായി എന്നു കണ്ടാല്‍ തീയണച്ച്​ അര ലിറ്റര്‍ ഒന്നാം പാല്‍ പകര്‍ന്ന്​ നന്നായി ഇളക്കുക. ഏലത്തരി പൊടിച്ചിട്ടിളക്കി യോജിപ്പിക്കുക. 

( മൂന്നാംപാൽ എടുക്കുന്നുണ്ടെങ്കിൽ പരിപ്പു അതൊഴിച്ച്​ വേവിക്കാം, ചെറുപരിപ്പ്​ വാങ്ങുകയാണെങ്കിൽ അത്​  വറുത്ത ശേഷം ഉപയോഗിക്കണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodmalayalam newsonam 2017tastecuisine
News Summary - Onam Ruchi
Next Story