പത്തോണ രുചിയിൽ ഇടിച്ചുപിഴിഞ്ഞ പായസം

16:51 PM
01/09/2017

അത്തത്തിന്​ ഇടിച്ചു പിഴിഞ്ഞ പായസമാണ്​ ഉണ്ടാക്കുക. ഉണക്കലരിയും ശർക്കരയും തേങ്ങാപ്പാലും ചേരുന്ന ഇടിച്ചുപിഴിഞ്ഞ പായസത്തി​​​​െൻറ രുചി പത്തോണം കഴിഞ്ഞാലും നാവിലുണ്ടാകും. 

ഇടിച്ചുപിഴിഞ്ഞ പായസം

അര കിലോഗ്രാം നാടന്‍ ഉണങ്ങലരി കഴുകി വാരിവെക്കുക. വലിയ നാലു നാളികേരം ചുരവി ഒന്നാംപാൽ പിഴിഞ്ഞ്​ മാറ്റുക. ഇതിലേക്ക്​ അരലിറ്റർ വെള്ളം ചേർത്ത്​ വീണ്ടും പിഴിഞ്ഞ്​ രണ്ടാം പാൽ എടുക്കാം. ഒരു ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞ മൂന്നാം പാലും മാറ്റിവെക്കുക. ഒരു കിലോഗ്രാം ശര്‍ക്കര അരകപ്പ്​വെള്ളത്തിൽ തിളപ്പിച്ച്​ പാനിയാക്കി അരിച്ചുവെക്കാം. 

ഉണക്കലരി കഴുകി വാരിയത്​ 2 ലിറ്റര്‍ മൂന്നാംപാല്‍ പകര്‍ന്ന് അടുപ്പത്തുവെച്ചു വേവിക്കുക. നന്നായി വെന്തുവരു​േമ്പാൾ ശർക്കരപാനി ഒഴിച്ചു  വീണ്ടും തിളപ്പിച്ച്​ കുറുക്കാം. ഇതിലേക്ക്​ രണ്ടാംപാലും ഒഴിച്ച്​ നിർത്താതെ ഇളക്കി യോജിപ്പിക്കുക. പാകം പരുവത്തിലേക്ക്​ കുറുകിയാൽ തീയണച്ച്​ ഒന്നാം പാല്‍ പകര്‍ന്നു ചുക്കും ജീരകവും പൊടിച്ചതു ചേർത്തു വിളമ്പാം. 

COMMENTS