ഓട്സ്  കാരമൽ പുഡിങ്

13:03 PM
18/11/2018
ots-caramal-pudding

ജലാറ്റിൻ, ചൈന ഗ്രാസ് എന്നിവ ചേർക്കാതെ വളരെ സ്വാദിഷ്ടമായ ഓട്സ് ഉപയോഗിച്ച് പുഡിങ് തയാറാക്കുന്നവിധം താഴെ വിവരിക്കുന്നു...

ചേരുവകൾ: 

  • ഓട്സ് - 1/2 കപ്പ് (മിക്സിയിൽ പൊടിച്ചെടുത്തത്)
  • പാൽ - 1 പാക്കറ്റ് 
  • മുട്ട - 3 എണ്ണം
  • പഞ്ചസാര - ആവശ്യത്തിന് 
  • വാനില എസൻസ് - ആവശ്യത്തിന് 

തയാറാക്കുന്നവിധം:

ഒരു പാനിൽ പാൽ, ഓട്സ് എന്നിവ ചേർത്ത് തിളപ്പിച്ച്‌ കുറുക്കി എടുക്കണം. ചൂടാറിയ ശേഷം അതിലേക്ക് വാനില എസൻസ്, മുട്ട, കുറച്ച് പാൽ, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് മാറ്റിവെക്കുക. ഒരു സ്റ്റീൽ പാത്രത്തിൽ അൽപം പഞ്ചസാര ബ്രൗൺ നിറമാക്കി ഉരുക്കിയെടുത്ത് പാത്രത്തിന്‍റെ എല്ലായിടത്തും ആക്കിയെടുക്കുക. 5 മിനിട്ട് കഴിഞ്ഞ് ഈ പാത്രത്തിൽ പുഡിങ് മിശ്രിതം ഒഴിച്ച് ആവിയിൽ 25 മിനിട്ട് വേവിച്ചെടുക്കണം. ശേഷം തണുപ്പിച്ച് കഴിക്കാം.

തയാറാക്കിയത്: ഷൈമ വി.എം.
 

Loading...
COMMENTS