Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനാടൻ കപ്പ ബിരിയാണി

നാടൻ കപ്പ ബിരിയാണി

text_fields
bookmark_border
Kappa-Biriyani
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • ക​പ്പ - ഒ​രു കി​ലോ
  • ചി​ര​കിയ​ തേ​ങ്ങ - അ​ര മു​റി
  • പ​ച്ച​മു​ള​ ക് - ആറ്​ എ​ണ്ണം
  • ഇ​ഞ്ചി - ഒരു ക​ഷ​ണം
  • ബീ​ഫ് എ​ല്ലോ​ടു കൂ​ടി​യ​ത് - ഒ​രു കി​ലോ (എ​ല്ലി​ലെ മ​ജ്ജ ഉ​രു​കി​ച് ചേ​രു​ന്ന​താ​ണ് പ്ര​ധാ​ന രു​ചി​ര​ഹ​സ്യം. വാ​രി​യെ​ല്ലാ​ണ് ഇ​തി​ന് ഏ​റെ ഉ​ത്ത​മം.)
  • മ​ല്ലി​പ്പൊ​ടി - നാല്​ ടീ​സ്പൂ​ണ്‍
  • മു​ള​കു​പൊ​ടി - നാല്​ ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊ​ടി - ഒരു ടീ​സ്പൂ​ണ്‍
  • മീ​റ്റ് മ​സാ​ല​പ്പൊ​ടി - രണ്ട്​ ടീ​സ്പൂ​ണ്‍
  • സ​വാ​ള വ​ലു​ത് - നാല്​ എ​ണ്ണം
  • വെ​ളു​ത്തു​ള്ളി - 16 അ​ല്ലി
  • ചു​വ​ന്നു​ള്ളി - എട്ട്​ എ​ണ്ണം
  • കു​രു​മു​ള​ക് - ഒരു ടീ​സ്പൂ​ണ്‍
  • ഗ​രം മ​സാ​ല പൊ​ടി​ച്ച​ത് - ഒരു ടീ​സ്പൂ​ണ്‍
  • ഉ​പ്പ്, ക​റി​വേ​പ്പി​ല, വെ​ളി​ച്ച​ണ്ണ, ക​ടു​ക് പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ബീ​ഫ് ക​ഴു​കി പാ​ക​ത്തി​ന് ഉ​പ്പ്​, രണ്ട്​ ടീ​സ്പൂ​ണ്‍ മു​ള​ക് പൊ​ടി, രണ്ട്​ ടീ​സ്പൂ​ണ്‍ മ​ല്ലി​പ്പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ കു​രു​മു​ള​ക് പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ള്‍ പൊ​ടി എ​ന്നി​വ തി​രു​മ്മി അ​ര മ​ണി​ക്കൂ​ര്‍ വെ​ക്കു​ക. സ​വാ​ള, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല, ഇ​ഞ്ചി ച​ത​ച്ച​ത് എ​ന്നി​വ​യും മീ​റ്റ് മ​സാ​ല​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം മ​സാ​ലയും ​കൂ​ടി വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ​ഴ​റ്റി തി​രു​മ്മി വെ​ച്ചി​രി​ക്കു​ന്ന ബീ​ഫും ചേ​ര്‍ത്തു ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. (20 മി​നു​ട്ട് മീ​ഡി​യം തീ​യി​ല്‍ കു​ക്ക​റി​ല്‍).

ഇ​നി ക​പ്പ ഉ​പ്പി​ട്ട് ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. ക​പ്പ വെ​ന്ത​തി​നു ശേ​ഷം വെ​ള്ളം ഊ​റ്റി​ക്ക​ള​ഞ്ഞു വെ​ക്കു​ക. പ​ച്ച​മു​ള​ക്, മ​ഞ്ഞ​ള്‍പ്പൊ​ടി, ചു​വ​ന്നു​ള്ളി എ​ന്നി​വ തേ​ങ്ങ​യും കൂ​ടി അ​ര​ച്ചെ​ടു​ക്ക​ണം. ഈ ​അ​ര​പ്പ് വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ക​പ്പ​യി​ല്‍ ചേ​ര്‍ത്തു ന​ന്നാ​യി ഇ​ള​ക്കി എ​ടു​ക്കു​ക. എ​ന്നി​ട്ട് കു​റ​ച്ചു ക​ടു​കും ക​റി​വേ​പ്പി​ല​യും താ​ളി​ച്ച്‌ ചേ​ര്‍ക്കു​ക. ന​ന്നാ​യി ഇ​ള​ക്ക​ണം.

അ​തി​നു ശേ​ഷം വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ബീ​ഫ്, മ​സാ​ല​യോ​ടു കൂ​ടി ഈ ​ക​പ്പ​യി​ല്‍ ചേ​ര്‍ത്തു ന​ന്നാ​യി ഇ​ള​ക്കി കൂ​ട്ടി കു​ഴ​ച്ചെ​ടു​ക്കു​ക. ന​ല്ല വാ​സ​ന​യോ​ടു കൂ​ടി​യ ക​പ്പ ബി​രി​യാ​ണി റെ​ഡി. വാ​ഴ​യി​ല കി​ട്ടു​മെ​ങ്കി​ല്‍ ചൂ​ടോ​ടെ അ​തി​ല്‍ വി​ള​മ്പി ക​ഴി​ച്ചു നോ​ക്കൂ രു​ചി ഇ​ര​ട്ടി​ക്കും.

തയാറാക്കിയത്: അജിനാഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodkappa biriyaniNadan Kappa BiriyaniLifestyle News
Next Story