മ​ട്ട​ൻ എ​ഴു​ത്താ​ണി ക​റി

19:04 PM
27/09/2017
Mutton Ezhuthani Curry

മ​ട്ട​ൻ കൊ​ണ്ട് പ​ല​ത​രം ക​റി​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. അ​തി​ൽ നി​ന്ന്​ തി​ക​ച്ചും വി​ഭി​ന്ന​മാ​യൊ​രു ക​റി​യാ​ണ് നി​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്- ‘എ​ഴു​ത്താ​ണി ക​റി’.
ഇ​വി​ടെ മ​ട്ട​ൻ ആ​ണ്​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​െ​ത​ങ്കി​ലും ബീ​ഫു കൊ​ണ്ടും എ​ഴു​ത്താ​ണി ക​റി​യു​ണ്ടാ​ക്കാം.

ചേ​രു​വ​ക​ൾ:

 • മ​ട്ട​ൻ -ഒ​രു കി​ലോ
 • പ​ച്ച​മു​ള​ക് -6 എ​ണ്ണം
 • ത​ക്കാ​ളി -ചെ​റു​ത് ര​ണ്ടെ​ണ്ണം
 • വെ​ളി​ച്ചെ​ണ്ണ -50 ഗ്രാം
 • ചു​വ​ന്നു​ള്ളി -500 ഗ്രാം
 • ​വെ​ളു​ത്തു​ള്ളി -25 അ​ല്ലി
 • ഇ​ഞ്ചി -ഒ​രു വ​ലി​യ ക​ഷ​ണം
 • മ​ല്ലി​യി​ല -ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്
 • മു​ള​കുപൊ​ടി -2 ടേ​ബ്​ൾ സ്പൂ​ണ്‍
 • മ​ഞ്ഞ​ൾപൊ​ടി -ഒ​രു സ്പൂ​ണ്‍
 • ഗ​രം മ​സാ​ലപ്പൊ​ടി -അ​ര സ്പൂ​ണ്‍
 • ക​റി​വേ​പ്പി​ല -കു​റ​ച്ച് കൂ​ടു​ത​ൽ

ത​യാ​റാ​ക്കു​ന്നവിധം:
മ​ട്ട​ൻ ക​ഷ​ണ​ങ്ങ​ൾ ആ​ക്കി​യ​തും പ​ച്ച​മു​ള​ക് നെ​ടു​കെ പി​ള​ർ​ന്ന​തും ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി എ​ന്നി​വ ച​ത​ച്ച​തും (10 അ​ല്ലി വെ​ളു​ത്തു​ള്ളി​യും മൂ​ന്നോ നാ​ലോ ചു​വ​ന്നു​ള്ളി​യും മാ​റ്റിവെ​ക്കു​ക) ക​റി​വേ​പ്പി​ല​യും ത​ക്കാ​ളി അ​രി​ഞ്ഞ​തും മ​ഞ്ഞ​ൾ​പൊ​ടി​യു​മി​ട്ട് വേ​വി​ക്കു​ക.​ അ​ത് വേ​വ് ആ​വു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന്​ ഉ​പ്പി​ടു​ക. മ​ട്ട​ൻ വെ​ന്തുക​ഴി​യു​മ്പോ​ൾ ഒ​രു ഫ്രൈ​പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ന​ന്നാ​യി എ​ണ്ണ ചൂ​ടാ​കു​മ്പോ​ൾ കു​റ​ച്ചു ക​റി​വേ​പ്പി​ല​യും നേ​ര​​േത്ത മാ​റ്റിവെ​ച്ചി​രു​ന്ന ചു​വ​ന്നു​ള്ളി​യും വെ​ളു​ത്തു​ള്ളി​യും ച​ത​ച്ച് ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടികൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​ത് വ​ഴ​ന്നുവ​രു​മ്പോ​ൾ വെ​ന്തി​രി​ക്കു​ന്ന മ​ട്ടനിലേ​ക്ക് ചേ​ർ​ത്ത് ഇ​ള​ക്കു​ക. ക​റി​യി​ൽ ചാ​റ് ന​ല്ല ക​ട്ടി​യാ​യി​രി​ക്ക​ണം.​ ക​റി വി​ള​മ്പിക്കഴി​യു​മ്പോ​ൾ ഉ​ള്ളി പ്ര​ത്യേ​ക​മാ​യി കാ​ണാ​ൻ പാ​ടി​ല്ല. അ​ത് മ​ട്ട​ൻക​ഷ​ണ​ങ്ങ​ളു​മാ​യി അ​ലി​ഞ്ഞുചേ​ർ​ന്നി​രി​ക്ക​ണം. ഇ​താ​ണ് ‘എ​ഴു​ത്താ​ണി ക​റി’.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്

COMMENTS