മുരിയങ്ങയില വാട്ടിയത്

10:52 AM
21/03/2020
Murinjayila-Vattiyathu

ചേരുവകൾ:

 

  1. മുരിങ്ങയില       -ആവശ്യത്തിന്
  2. പച്ചമുളക്           -ആവശ്യത്തിന്
  3. വെളുത്തുള്ളി   -ആവശ്യത്തിന്
  4. ഉപ്പ്      -ആവശ്യത്തിന്
  5. വെള്ളം      -ആവശ്യത്തിന്

തയാറാക്കുന്ന വിധം: 

ഒരു പാത്രത്തിൽ വെളുത്തുള്ളി, പച്ചമുളക് അല്ലെങ്കിൽ കാന്താരി മുളക് ചതച്ചത്, കഴുകി വൃത്തിയാക്കി വെച്ച മുരിങ്ങയില, ആവശ്യത്തിന് ഉപ്പ്, കാൽ ഗ്ലാസ് വെള്ളം ചേർത്തിളക്കി പാത്രം മൂടിവെച്ച് അഞ്ചോ ആറോ മിനിറ്റ് വേവിച്ച് ഉപയോഗിക്കാം

തയാറാക്കിയത്: ശാഹിദ അൻസാരി

Loading...
COMMENTS