ബീഫ് മംഗോളിയന്‍

01:18 AM
30/12/2017
Mongolian Beef

ചേരുവകൾ: 

 • ബീഫ് -500 ഗ്രാം
 • സവാള -ഒരെണ്ണം
 • കാപ്സിക്കം പച്ച - പകുതി
 • കാപ്സിക്കം ചുവപ്പ് -പകുതി
 • കാപ്സിക്കം മഞ്ഞ -പകുതി
 • മുളപ്പിച്ച ചെറുപയര്‍ -50 ഗ്രാം
 • വെളുത്തുള്ളി -അഞ്ച് അല്ലി
 • ചുവന്നമുളക് (വറ്റല്‍) -അഞ്ച്-ആറ് എണ്ണം
 •  സോയാസോസ് -ഒരു ടേബ്ള്‍ സ്പൂണ്‍
 •  ഉപ്പ് -ആവശ്യത്തിന്
 • എണ്ണ -ഒരു ടേബ്ള്‍സ്പൂണ്‍

തയാറാക്കുന്ന വിധം:

ബീഫ് കനംകുറച്ച് നീളത്തില്‍ (നാല് മില്ലി മീറ്റര്‍) അരിഞ്ഞ് കുക്കറില്‍ വേവിച്ച് എടുക്കുക. സവാള, കാപ്സിക്കം, വെളുത്തുള്ളി എന്നിവയും നീളത്തിലരിയുക. 
നല്ല കട്ടിയുള്ള ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിക്കുക. നീളത്തില്‍ അരിഞ്ഞ ചേരുവകളും മുളപ്പിച്ച പയറും ബീഫും നന്നായി വഴറ്റുക. ചേരുവകളെല്ലാം ഗോള്‍ഡണ്‍ ബ്രൗണ്‍ ആകുമ്പോള്‍ വറ്റല്‍ മുളക് ചതച്ചതും ഉപ്പും സോയാസോസും ചേര്‍ത്ത് നന്നായി മൂപ്പിച്ച് കോരുക.


 

COMMENTS