മിനി മില്‍ക് ബണ്‍

18:05 PM
16/01/2018
milk-buns

ചേരുവകള്‍: 

  • മൈദ- ഒന്നര കപ്പ്
  • പഞ്ചസാര- ആറ് ടേബ്ള്‍ സ്പൂണ്‍
  • മുട്ട- രണ്ടെണ്ണം
  • പാല്‍- അര കപ്പ്
  • ബേക്കിങ് സോഡ- ഒരു നുള്ള്
  • ബേക്കിങ് പൗഡര്‍-കാല്‍ ടീസ്പൂണ്‍
  • ഏലക്കപ്പൊടി- അര ടീസ്പൂണ്‍
  • എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. പഞ്ചസാര അലിഞ്ഞു വരുമ്പോള്‍ അതിലേക്ക് പാല്‍ ചേര്‍ത്ത് ഇളക്കുക. ശേഷം മറ്റു ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി അല്‍പം കട്ടിയുള്ള മാവാക്കി എടുക്കുക. ഉണ്ണിയപ്പ പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. തയാറാക്കിയ മാവ് കുഴികളിലൊഴിച്ച് ഇരുവശവും ഗോള്‍ഡന്‍ നിറമാകുമ്പോള്‍ പ്ലേറ്റിലേക്ക് മാറ്റാം. (ഉണ്ണിയപ്പ പാത്രമില്ലെങ്കില്‍ പാനില്‍ എണ്ണ ചൂടാക്കി പൊരിച്ചെടുക്കാവുന്നതാണ്.)


 

Loading...
COMMENTS